Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയക്കളിക്കെതിരെ എൽ.ഡി.എഫിന്‍റെ കസ്റ്റംസ് ഓഫീസ് മാർച്ച്​

text_fields
bookmark_border
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയക്കളിക്കെതിരെ   എൽ.ഡി.എഫിന്‍റെ കസ്റ്റംസ് ഓഫീസ് മാർച്ച്​
cancel

കോഴിക്കോട്​: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിഹത്യ നടത്താനായി കേന്ദ്ര ഏജൻസികൾ രാഷ്​ട്രീയ കള്ളക്കളികൾ നടത്തുവെന്നാരോപിച്ച്​ എൽ.ഡി.എഫ്‌ നേതൃത്വത്തിൽ കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്കാണ്‌ മാർച്ച്‌ നടത്തിയത്‌.

എൽ.ഡി.എഫ്​ സർക്കാറിനെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ കീഴ്‌പെടുത്താനുള്ള നീക്കമാണ്‌ ബി.ജെ.പി നടത്തുന്നത്‌. സംസ്ഥാന ഭരണനേതൃത്വത്തെയും സർക്കാരിനെയും അവഹേളിക്കാനുള്ള ഹീന ശ്രമമാണ് കേന്ദ്രസർക്കാർ ഏജൻസികളെ ഉപയോഗിച്ച്​ നടത്തുന്നതെന്ന്​ നേതാക്കൾ പറഞ്ഞു.

തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലേക്ക്​ നടന്ന മാർച്ച്‌ സി.പി.എം പി.ബി അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്‌തു. കൊച്ചിയിൽ മാർച്ച്‌ ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.കോഴിക്കോട്‌ മുതലക്കുളം മൈതാനം കേന്ദ്രീകരിച്ചാണ് മാർച്ച് നടന്നത്, ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - LDF customs office march
Next Story