യു.ഡി.എഫിന്റെ സംസ്‌കാരമല്ല എൽ.ഡി.എഫിന്, സുതാര്യമായി പ്രവർത്തിക്കുന്ന സർക്കാറാണിത് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: യു.ഡി.എഫിന്റെ സംസ്‌കാരമല്ല എൽ.ഡി.എഫിന് എന്നതുകൊണ്ടാണ് യു.ഡി.എഫ് ഉന്നയിക്കുന്ന ദുരാരോപണങ്ങളും ഇല്ലാക്കഥകളും ജനങ്ങളിൽ ഏശാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുതാര്യമായി പ്രവർത്തിക്കുന്ന എൽ.ഡി.എഫ് സർക്കാരും മന്ത്രിസഭയുമാണിത്.
സർക്കാറിനെതിരെ ദുരാരോപണങ്ങളും നുണക്കഥകളും കെട്ടിപ്പൊക്കുന്ന വലതുപക്ഷ മാധ്യമങ്ങളും സ്വയം പരിഹാസ്യരാകുകയാണ്. ജനങ്ങളോട് ഉത്തരവാദിത്വമുള്ള രാഷ്‌ട്രീയ പാർടികൾക്ക് ചേരുന്ന പ്രവർത്തനമല്ല യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത്. ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണ് അവർ.
സംസ്ഥാനത്തെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന പ്രത്യേക മാനസികാവസ്ഥയാണ് അവർക്കുള്ളത്. ഏതു പ്രതിസന്ധിയിലും വികസന പദ്ധതികളിൽ വീഴ്‌ചവരുത്തില്ലെന്ന ഉറപ്പുള്ളതിനാലാണ് എൽ.ഡി.എഫിനെ വീണ്ടും ജനം അധികാരത്തിലേറ്റിയത്. ദുരാരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് അതൊന്നും തടയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

