Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയെ...

ബി.ജെ.പിയെ നേരിടുന്നതിൽ എൽ.ഡി.എഫിന് അടിതെറ്റി, യു.ഡി.എഫിന് മുന്നേറ്റം- സജീദ് ഖാലിദ്

text_fields
bookmark_border
ബി.ജെ.പിയെ നേരിടുന്നതിൽ എൽ.ഡി.എഫിന് അടിതെറ്റി, യു.ഡി.എഫിന് മുന്നേറ്റം- സജീദ് ഖാലിദ്
cancel

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് അടിതെറ്റിയെന്നും യു.ഡി.എഫിന് മികച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞുവെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്. തെരഞ്ഞെടുപ്പിൽ പാർട്ടി എടുത്ത നിലപാടുകളെ കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെയുള്ള എഫ്.ബി പോസ്റ്റിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

135 മണ്ഡലങ്ങളിൽ യു.ഡി.എഫിനെ പിന്തുണച്ച വെൽഫെയർ പാർട്ടി, ബി.ജെ.പി വിജയിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ അവർക്ക് തൊട്ടടുത്തുള്ള ശക്തനായ എതിർ സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്ന നിലപാടാണ് സ്വീകരിച്ചത്.

ഇതിന്റെ ഭാഗമായി കഴക്കൂട്ടം, നേമം, ചാത്തന്നൂർ, ആറ്റിങ്ങൽ, മലമ്പുഴ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾക്കാണ് പാർട്ടി പിന്തുണ നൽകിയത്. ഈ മണ്ഡലങ്ങളിൽ മൂന്നിടത്തും എൽ.ഡി.എഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ബി.ജെ.പിയെ പടിക്കുപുറത്ത് നിർത്തുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

മഞ്ചേശ്വരം, കാസർകോട്, പാലക്കാട്, തിരുവല്ല എന്നിവിടങ്ങളിലും ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിലും യു.ഡി.എഫ് ആണ് ബി.ജെ.പിയെ പരാജയപ്പെടുത്തിയത്. അനുകൂല തരംഗം നിലനിർത്താൻ യു.ഡി.എഫിന് കഴിഞ്ഞതാണ് ഈ വിജയങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഫ്.ബി പോസ്റ്റിന്റെ പൂർണ രൂപം താഴെ:

തെരെഞ്ഞെടുപ്പിൽ LDF ഉം ബി.ജെ.പിയും തമ്മിൽ നേർക്കു നേർ ഏറ്റുമുട്ടിയത് 5 മണ്ഡലങ്ങളിലാണ്. നേമം , കഴക്കൂട്ടം, ചാത്തന്നൂർ, ആറ്റിങ്ങൽ, മലമ്പുഴ എന്നിവ. അതിൽ മൂന്നിടത്ത് ബി.ജെ.പി വിജയിച്ചു. മറ്റ് രണ്ടിടത്ത് എൽ.ഡി.എഫ് വിജയിച്ചു.

യു.ഡി.എഫും ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടി എന്നു പറയാവുന്നത് മഞ്ചേശ്വരം, കാസർകോഡ്, പാലക്കാട്, തിരുവല്ല എന്നിവയാണ്. വേണമെങ്കിൽ തൃശൂർ പറയാവുന്നതാണ്. അവിടെ അവസാനം ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോയി. ഈ 5 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചു.

ബി.ജെ.പിയെ പരാജയപ്പെടുത്താൻ പൊതുവേ എൽ.ഡി.എഫിന് ഈ തെരെഞ്ഞെടുപ്പിൽ കഴിഞ്ഞില്ല. അനുകൂല തരംഗം ഉള്ളതുകൊണ്ട് യു.ഡി.എഫിന് അത് സാധിച്ചു.

വെൽഫെയർ പാർട്ടി കേരളത്തിൽ യു.ഡി.എഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ്. ആ പ്രസ്താവനയിൽ തന്നെ ബി.ജെ.പി വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകും എന്ന് പറഞ്ഞിരുന്നു. കഴക്കൂട്ടം, നേമം, ചാത്തന്നൂർ ആറ്റിങ്ങൽ, മലമ്പുഴ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾക്കാണ് പാർട്ടി പിന്തുണ നൽകിയത്. ബാക്കി 135 മണ്ഡലങ്ങളിലും യു.ഡി.എഫിനും.. (2026 മാർച്ച് 26 ന് പാർട്ടി പുറപ്പെടുവിച്ച പ്രസ്താവനയുടെ ലിങ്ക് കമൻറിലുണ്ട്)

ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ ആസൂത്രിതമായി നുണ പ്രചരണങ്ങൾ അഴിച്ചുവിടുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ ആണ് ഈ കുറിപ്പ് ഇവിടെ ചേർക്കുന്നത്..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyPoliticalNewsldf-udfKerala Assembly Election 2026
News Summary - LDF could not defeat BJP - Sajid Khalid
Next Story