Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ്​ കൺവീനറുടെ...

എൽ.ഡി.എഫ്​ കൺവീനറുടെ മോശം പരാമർശം: രമ്യ ഹരിദാസ്​ പരാതി നൽകി

text_fields
bookmark_border
ramya-haridas
cancel

ആലത്തൂർ: എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻെറ അധി​ക്ഷേപകരമായ പരാമർശത്തിൽ ആലത്തൂർ ലോക്​സഭ മണ്ഡലം യു.ഡി.എഫ്​ സ്ഥാനാ ർഥി രമ്യ ഹരിദാസ്​ പൊലീസിൽ പരാതി നൽകി.

എം.എൽ.എമാരായ അനിൽ അക്കര, ഷാഫി​ പറമ്പിൽ, മഹിള കോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​ ലതിക സുഭാഷ്​ എന്നിവരോടൊപ്പം ആലത്തൂർ ഡി​വൈ.എസ്​.പിക്ക്​ മുമ്പാകെയാണ്​ പരാതി നൽകിയത്​. എ. വിജയരാഘവൻെറ പരാമർശം തന്നെ വേദനിപ്പിച്ചെന്നും പരാതി നൽകുമെന്നും രമ്യ നേരത്തെ അറിയിച്ചിരുന്നു.

കോഴിക്കോട്​ ഉൾപ്പെടെ പല ഭാഗങ്ങളിൽ നടത്തിയ പ്രസംഗങ്ങളിൽ തന​ിക്കെതിരെ എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ നടത്തിയ പരാമർശം യാദൃശ്ചികമായി വന്നതല്ലെന്നും ആസൂത്രിതമായ നീക്കത്തിൻെറ ഭാഗമാണെന്നും​ രമ്യ ഹരിദാസ്​ പ്രതികരിച്ചു.​​ പ്രസംഗം കേട്ടാൽ അക്കാര്യം വ്യക്തമാണ്​. നവോഥാനം പ്രസംഗിക്കുകയും വനിതാ മതിൽ സംഘടിപ്പിക്കുകയും ചെയ്യുന്ന ഒരു മുന്നണിയുടെ കൺവീനർ ഇത്തരത്തിൽ പരാമർശം നടത്തുമ്പോൾ അവരുടെ നവോഥാനം എന്താണെന്നാണ്​ ഉയരുന്ന ചോദ്യമെന്നും രമ്യ പറഞ്ഞു.

ആലത്തൂരിലെ ഇടത്​ സ്ഥാനാർഥിയും സിറ്റിങ്​ എം.പിയുമായ പി.കെ. ബിജു ഈ വിഷയത്തിൽ നടത്തിയ പ്രതികരണത്തിൽ ഖേദം തോന്നുന്നു​. എതിർ സ്ഥാനാർഥി എന്ന നിലയിൽ നൽകേണ്ട ബഹുമാനം അദ്ദേഹത്തിൽ നിന്ന്​ ലഭിച്ചില്ല. പി.കെ. ബിജുവിൻെറ വിജയത്തിന്​ വേണ്ടി പ്രവർത്തിക്കുന്ന സഖാക്കൾ പോലും വിജയരാഘവൻെറ പരാമർശത്തെ ന്യായീകരിച്ചിട്ടില്ല.

പത്ത്​ വർഷമായി തെരഞ്ഞെടുത്തയച്ച ബിജുവിൻെറ നിലപാടിനെ കുറിച്ച്​ ചർച്ച ചെയ്യുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യേണ്ടത്​ ജനങ്ങളാണ്​. തെറ്റ്​ തെറ്റാണെന്ന്​ പറയാൻ മുഖ്യമന്ത്രി പോലും തയാറായില്ലെന്നും സർക്കാർ തന്നെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന്​ പ്രതീക്ഷിച്ചതായും രമ്യ ഹരിദാസ്​ പറഞ്ഞു.

പത്രിക സമർപ്പിച്ച ശേഷം മുസ്​ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ ചൊല്ലിയായിരുന്നു വിജയരാഘവൻെറ മോശം പരാമർശം​. പത്രിക സമർപ്പിച്ച ശേഷം രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നു. അതോട്​ കൂടി ആ കുട്ടിയുടെ കാര്യം എന്തായെന്ന്​ അറിയില്ലെന്നായിരുന്നു വിജയരാഘവന്‍റെ പരാമർശം. വിജയരാഘവ​​​​​ന്‍റെ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

എ. വിജയരാഘവനെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിക്ക് ചെന്നിത്തലയുടെ പരാതി
തിരുവനന്തപുരം: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ പൊതുവേദിയില്‍ മോശം പരാമര്‍ശം നടത്തി അപമാനിച്ച ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് പരാതി നല്‍കി. വിജയരാഘവന്‍ രമ്യാഹരിദാസിനെ മോശം പരാമര്‍ശത്തിലൂടെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തെന്ന്​ പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ(1),(4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണം. പട്ടിക ജാതി-വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം അനുസരിച്ച്​ കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsldf convenerPolice ComplaintRamya haridasverbal assault
News Summary - LDF Convener's verbal assault; ramya haridas filed police complaint -kerala news
Next Story