Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ് ലിം ലീഗ് വർഗീയ വാദത്തിന്‍റെ പ്രതീകം -എ. വിജയരാഘവൻ

text_fields
bookmark_border
A Vijayaraghavan
cancel

കോഴിക്കോട്: മുസ് ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ലീഗ് വർഗീയവാദികൾ തന്നെയെന്ന് വിജയരാഘവൻ പറഞ്ഞു.

ലീഗ് സംസ്ഥാനത്തിന്‍റെ സാമൂഹ്യ പുരോഗതിയെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമല്ല. മുസ് ലിംകളെ പ്രതിലോമ പക്ഷത്തേക്ക് നയിക്കുന്ന വർഗീയവാദികളാണ്. വർഗീയ വാദത്തിന്‍റെ പ്രതീകമായ ലീഗിന് കോൺഗ്രസ് കീഴ്പ്പെടുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു.

രമ്യ ഹരിദാസിനെതിരെ നടത്തിയത് വ്യക്തിപരമായ പരാമർശമല്ലെന്ന് വിജയരാഘവൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരു സീറ്റ് ലഭിച്ചാൽ വർഗീയവാദത്തിലെ പ്രതീകമായ ലീഗ് നേതാക്കളുടെ അനുഗ്രഹം വാങ്ങാൻ കോൺഗ്രസ് നേതാക്കൾ ഒാടുന്ന ദയനീയ കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വിജയരാഘവൻ പറഞ്ഞു.

സി.പി.എം കേരള ഫേസ്ബുക്ക് പേജിൽ നടത്തിയ സംവാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - LDF Convener A Vijayaraghavan to Muslim League -Kerala News
Next Story