Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീകളോട്...

സ്​ത്രീകളോട് പുലർത്തേണ്ട മാന്യത പോലും കോൺഗ്രസുകാർ മറന്നു - എ. വിജയരാഘവൻ

text_fields
bookmark_border
സ്​ത്രീകളോട് പുലർത്തേണ്ട മാന്യത പോലും കോൺഗ്രസുകാർ മറന്നു - എ. വിജയരാഘവൻ
cancel

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ അന്തസ്സ്​കെട്ട പരാമർശം കോൺഗ്രസ്​ നേതാക്കളുടെ അസഹിഷ്ണുതയുടെയും അസ്വസ്ഥതയുടെയും ഒടുവിലത്തെ ഉദാഹരണമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. മന്ത്രിയെ അധിക്ഷേപിച്ചതിലൂടെ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് പുറത്തായത്.

മുല്ലപ്പള്ളി രാമചന്ദ്രൻ മാത്രമല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എ.കെ. ആൻറണിയും അടക്കമുള്ള കോൺഗ്രസ്​ നേതാക്കൾ ഇതേ മനോഭാവമാണ് ​െവച്ചുപുലർത്തുന്നത്. പെേട്രാൾ, ഡീസൽ വിലവർധനക്കെതിരെ ഒരക്ഷരം കേരളത്തിലെ കോൺഗ്രസ്​ നേതാക്കൾ ഇതുവരെ ഉരിയാടിയില്ല.

സംസ്ഥാന സർക്കാറിനെതിരെ ദിവസേന അനാവശ്യ സമരവുമായി വരുന്ന പ്രതിപക്ഷം കേന്ദ്രത്തി​​െൻറ ജന​േദ്രാഹനടപടിയെ മറച്ചുപിടിക്കുന്നു. സ്​ത്രീകളോട് പുലർത്തേണ്ട മാന്യത പോലും ഇക്കൂട്ടർ വിസ്​മരിച്ച​ു. മുല്ലപ്പള്ളിയുടെയും മറ്റും രാഷ്​ട്രീയവൈകൃതം കേരളത്തിന് അപമാനമാണ്. ഇത്തരക്കാരെ ജനം ഒറ്റപ്പെടുത്തുമെന്ന് എ. വിജയരാഘവൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsldf convenerA VijayaraghavanMullappally Ramachandran
News Summary - LDF Convener A Vijayaraghavan Mullappally Ramachandran -Kerala News
Next Story