Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരമ്യക്കെതിരെ...

രമ്യക്കെതിരെ വിജയരാഘവൻെറ മോശം പരാമർശം; ഇത്​ രണ്ടാം തവണ VIDEO

text_fields
bookmark_border
vijayaraghavan-and-ramya
cancel

കോഴിക്കോട്​: ആലത്തൂർ ലോക്​സഭ മണ്ഡലത്തിലെ യു.ഡി.എഫ്​ സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ അധിക്ഷേപകരമായ പരാമർശം നടത്തുന്നത്​ ഇത്​ രണ്ടാം തവണ. മാർച്ച്​ 30ന്​ കോഴിക്കോട്ട്​ വെച്ചും വിജയരാഘവൻ സമാന പരാമർശം നടത്തിയിരുന്നു​​.

പൊന്നാനിയിൽ നടത്തിയ മോശം പരാമർശം വിവാദമായതോടെ കോഴിക്കോട്​ ഐ.എൻ.എൽ - നാഷണൽ സെക്കുലർ കോൺഫറൻസ് ലയന സമ്മേളനത്തിൽ നടത്തിയ പരാമർശവും വിവാദമായിരിക്കുകയാണ്.

‘‘തെരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസുകാര്​ നേരെ പാണക്കാട്ടേക്ക് പിടിക്കും. സ്ഥാനാർഥി മുരളി പാണക്കാട്ട്, സ്ഥാനാർഥി രമ്യ പാണക്കാട്ട്​. ക​ുഞ്ഞാലിക്കുട്ടിയുടെ മുമ്പിൽ രമ്യ ഇരിക്കുന്ന ചിത്രം കണ്ട് ഞാൻ അന്തം വിട്ട് നിന്ന് പോയതാണ്​’’ എന്നായിരുന്നു എ. വിജയരാഘവൻ കോഴിക്കോട്ട്​ പറഞ്ഞത്​.

രമ്യ ഹരിദാസ്​ പാണക്കാട്ട്​ പോയെന്നും തുടർന്ന്​ കുഞ്ഞാലിക്കുട്ടിയെ കണ്ടെന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന്​ തനിക്ക്​ പറയാൻ വ​യ്യെന്നുമുള്ള പൊന്നാനിയിലെ പരാമർശം വിവാദമായതോടെ ഇതിനെതിരെ പൊലീസിലും തെരഞ്ഞെടുപ്പ്​ കമീഷനിലും പരാതി നൽകാനൊരുങ്ങുകയാണ്​ രമ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsldf convenerA. VijayaraghavanRamya haridas
News Summary - LDF Convener A. Vijayaraghavan assault ramya haridas second time -kerala news
Next Story