Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ കീറിയെന്ന്; കോട്ടക്കലിൽ സംഘർഷം

text_fields
bookmark_border
എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ കീറിയെന്ന്; കോട്ടക്കലിൽ സംഘർഷം
cancel

കോട്ടക്കൽ: പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ കീറിയെന്ന് ആരോപണം. എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാഗ്വാദവും സംഘർഷവുമുണ്ടായി.

കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസിന് സമീപമാണ് രാവിലെ സംഘർഷം അരങ്ങേറിയത്. തുടർന്ന് മലപ്പുറം ഡിവൈ.എസ്.പി പി.ഷംസിന്‍റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി പ്രവർത്തകരെ നീക്കി.

പ്രശ്നബാധിത ബൂത്തായതിനാൽ ജില്ല പൊലീസ് മേധാവി പി. ശശിധരൻ ബൂത്ത് സന്ദർശിച്ചു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്. വിഷയത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഇൻസ്പെക്ടർ അശ്വിത് എസ്. കാരന്മയിൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LDF candidate's poster was torn, Conflict in Kottakal
Next Story