Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാ​ട്ടോ ഓടിക്കലി​െൻറ...

ഒാ​ട്ടോ ഓടിക്കലി​െൻറ 25ാം വർഷം ഓ​ട്ടോ ചിഹ്നത്തിൽ 'ദേവരൂട്ടി'യുടെ മൽസരം

text_fields
bookmark_border
ldf candidate with his auto
cancel
camera_alt

 ദേവരാജൻ മുത്തൂറ്റ് തന്‍റെ ഓട്ടോക്കൊപ്പം

കോട്ടയം: ഓ​ട്ടോറിക്ഷക്ക്​ ജീവനുണ്ടായിരുന്നുവെങ്കിൽ അത്​ ഓടി നടന്ന്​ വോട്ട്​ ചോദിക്കുന്ന ഒരു പ്രദേശമാകുമായിരുന്നു രാമപുരം പഞ്ചായത്തിലെ ഗാന്ധിപുരം വാർഡ്​. അവിടുത്തെ ഇടതുമുന്നണി സ്​ഥാനാർത്ഥി ദേവരാജൻ മുത്തൂറ്റും ഓ​ട്ടോറിക്ഷയും തമ്മിലെ ബന്ധം അങ്ങനെയാണ്​.

കാൽ നൂറ്റാണ്ടായി സ്വന്തം വാർഡിലെ മിക്ക വോട്ടർമാരുടെയും ഡ്രൈവറാണ്​​ നാട്ടുകാർ 'ദേവരൂട്ടി' എന്ന്​ സ്​നേഹത്തോടെ വിളിക്കുന്ന ഈ സ്​ഥാനാർത്ഥി. ഇക്കാലത്തിനിടെ ഒരിക്കലെങ്കിലും ദേവരൂട്ടിയുടെ ഓ​ട്ടോയെ ആശ്രയിക്കാത്ത ഒരു കുടുംബവും ഈ വാർഡിലില്ല.

തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനെക്കുറിച്ച്​ ആലോചിക്കുന്നതിനും മു​േമ്പ ദേവരൂട്ടിയുടെ ചിഹ്നമാണ്​ ഓ​ട്ടോ. ഓ​ട്ടോക്ക്​ ഒപ്പമല്ലാതെ ദേവരാജനെ കണ്ടിട്ടുള്ളവർ അപൂർവ്വമാണ്​. 22 ാം വയസിൽ ജീവിതം വഴിമുട്ടി നിന്നപ്പോൾ ഓ​ട്ടോ ഉരുട്ടിത്തുടങ്ങിയതാണ്​ ദേവരാജൻ.

പിന്നീട്​ ഇ​​േങ്ങാട്ട്​ നാട്ടുകാർക്ക്​ ഈ ഓ​ട്ടോയും ഓ​ട്ടോക്ക്​ നാട്ടുകാരും പരസ്​പരം താങ്ങായി. ഒപ്പമുണ്ടായിരുന്ന പലരും കാറിലേക്കും ബസിലേക്കും പ്രമോഷൻ തേടിപോയിട്ടും ദേവരൂട്ടിയും ഓ​ട്ടോയും ഗാന്ധിപുരം വാർഡിൽതന്നെ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുകയാണ്​.

25 വർഷത്തിനിടെ മൂന്നാമത്തെ ഓ​ട്ടോയാണ്​ ദേവരാജൻ ഉപയോഗിക്കുന്നത്​. അത്രമേൽ ആത്മബന്ധമുള്ളതിനാൽ തീരെ ഉപയോഗിക്കാനാവാതെ വരു​േമ്പാൾ മാത്രമാണ്​ വാഹനം മാറ്റുന്നത്​. തെരഞ്ഞെ​ടുപ്പ്​ ചിഹ്നമായി ഓ​ട്ടോറിക്ഷ കിട്ടിയപ്പോൾ ആവേശം അണപൊട്ടി.

നോട്ടീസിൽ സ്വന്തം ഓ​ട്ടോയുടെ പടംതന്നെ അച്ചടിച്ചു. ദേവരൂട്ടിയും ഓ​ട്ടോയും ഒന്നിച്ചു തെരഞ്ഞെടുപ്പിൽ​ മൽസരിക്കു​ന്നതി​െൻറ കൗതുകത്തിലാണ്​ നാട്ടുകാർ. വോട്ടറെ വിളിച്ച്​ ചിഹ്നത്തിനുള്ളിൽ കയറ്റിയിരുത്തി ദേവരൂട്ടി ചോദിക്കും ഓ​ട്ടോയും ഞാനും പഞ്ചായത്തിലേക്ക്​ പോ​കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfautodevarajandevarootty
News Summary - ldf candidate with his auto
Next Story