Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരുലക്ഷം വോട്ടിന് ഞാൻ വിജയിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വി. വസീഫ്; ‘മലപ്പുറത്ത് ലഭിച്ചത് വലിയ പിന്തുണ’

text_fields
bookmark_border
വ​സീ​ഫി​നെ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ബൂ​ത്തി​ൽ ത​ട​ഞ്ഞ​താ​യി പ​രാ​തി
V Vaseef
cancel

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. വസീഫ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ പിന്തുണ മലപ്പുറത്ത് നിന്ന് ലഭിച്ചതെന്നും വസീഫ് പറഞ്ഞു.

വലിയ വോട്ടിങ് ശതമാനം ഏറെ അനുകൂലമാവും. ഒരുലക്ഷംവോട്ടിന് താന്‍ വിജയിച്ചാലും അത്ഭുതപ്പെടാനില്ല. മലപ്പുറത്ത് യു.ഡി.എഫിന് അല്പം വിയര്‍ക്കേണ്ടിവന്നു. അവര്‍ക്ക് നന്നായിട്ട് ഫീല്‍ഡില്‍ ഇറങ്ങേണ്ടി വന്നുവെന്നും യു.ഡി.എഫിനെ ലക്ഷ്യമിട്ട്‌ വസീഫ് അവകാശപ്പെട്ടു.

വളരേ ആത്മവിശ്വാസത്തോടുകൂടിത്തന്നെ മലപ്പുറത്ത് ഇടതുപക്ഷം ജയിക്കും എന്ന പ്രതീക്ഷയിലാണുള്ളത്. ​പ്രചാരണത്തിന്റെ തുടക്കം മുതൽ ആ പ്രതീക്ഷ മണ്ഡലം നൽകി. വോട്ടെടുപ്പ് ദിനത്തിലും ആ​വേശം ചോർന്നിട്ടില്ലെന്നും വസീഫ് കൂട്ടിച്ചേർത്തു.

ഇതിനിടെ, വി. ​വ​സീ​ഫി​നെ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ബൂ​ത്തി​ൽ ത​ട​ഞ്ഞ​താ​യി പ​രാ​തി. മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലെ 134ാം ന​മ്പ​ർ ബൂ​ത്താ​യ നെ​ല്ലി​ക്കു​ത്ത് വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5.50നാ​യി​രു​ന്നു സം​ഭ​വം. വോ​ട്ടെ​ടു​പ്പ് ക​ഴി​യാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സ്ഥാ​നാ​ർ​ഥി ബൂ​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം​ചെ​യ്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. ഇ​ത് ചെ​റി​യ വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി. ത​ന്നെ കൈ​യേ​റ്റം ചെ​യ്ത​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​തെ മ​ട​ങ്ങി​ല്ലെ​ന്ന​റി​യി​ച്ച് വ​സീ​ഫ് ബൂ​ത്തി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പൊ​ലീ​സെ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LDF candidate will win in Malappuram
Next Story