ബാലുശ്ശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി സചിൻദേവ് പ്രചാരണരംഗത്തിറങ്ങി
text_fieldsബാലുശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ.കെ.എം.സചിൻദേവ് അനുഗ്രഹം തേടി സാഹിത്യകാരൻ ഡോ.കെ.ശ്രീകുമാറിന്റെ വീട്ടിലെത്തിയപ്പോൾ
ബാലുശ്ശേരി: ബാലുശ്ശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ.കെ.എം. സചിൻദേവ് പ്രചാരണരംഗത്തിറങ്ങി. ഇടതുമുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇന്നലെ രാവിലെ 10 മണിയോടെ തന്നെ പുരുഷൻ കടലുണ്ടി എം.എൽ.എയോടൊപ്പം സി.പി.എം ബാലുശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലെത്തിയ സചിൻദേവ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, ബൂത്ത് സെക്രട്ടറിമാർ തുടങ്ങിയവരടങ്ങിയ പ്രവർത്തക യോഗത്തിൽ പങ്കെടുത്തു.
തുടർന്ന് സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖനായ ഡോ.കെ. ശ്രീകുമാറിെൻറ വസതിയിലെത്തി. കോക്കല്ലൂർ, ഉള്ള്യേരി, കന്നൂര്, അത്തോളി, നടുവണ്ണൂർ, കാവുന്തറ, കോട്ടൂർ, അവിടനല്ലൂർ, പനങ്ങാട്, എകരൂൽ, പൂനൂർ, തലയാട്, കിനാലൂർ എന്നിവിടങ്ങളിലെ പ്രധാന പാർട്ടി പ്രവർത്തകരെയും കണ്ടു.
പി. സുധാകരൻ മാസ്റ്റർ, വി.എം. കുട്ടികൃഷ്ണൻ, സി.എം. ശ്രീധരൻ, എം.കെ. മണി, ഒള്ളൂർ ദാസൻ, രൂപലേഖ കൊമ്പിലാട് എന്നിവരും സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു. ഇന്ന് നടക്കുന്ന എൽ.ഡി.എഫ് നിയോജക മണ്ഡലം കൺെവൻഷനോടെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം കൂടുതൽ സജീവമാകും.

