കുതിരപ്പുറത്തു കയറി വോട്ടഭ്യർഥിച്ച് പേരാവൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി സക്കീർ ഹുസൈൻ
text_fieldsകുതിരപ്പുറത്തു കയറി വോട്ടർഭ്യർഥിക്കുന്ന പേരാവൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സക്കീർ ഹുസൈൻ
ഇരിട്ടി: കുതിരപ്പുറത്തു കയറി വോട്ടഭ്യർഥിച്ച് വേറിട്ട പ്രചാരണവുമായി സ്ഥാനാർഥി. പേരാവൂർ മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി സക്കീർ ഹുസൈനാണ് കുതിരപ്പുറത്ത് വോട്ടുതേടാനെത്തിയത്.
കാലത്ത് കണ്ടപ്പനം, നീണ്ടുനോക്കി, ചുങ്കക്കുന്ന്, അടക്കത്തോട്, ചെട്ടിയാമ്പറമ്പ്, കേളകം, മഞ്ഞളാംപുറം, കണിച്ചാർ, കൊളക്കാട്, മണത്തണ, തുണ്ടിയിൽ, പേരാവൂർ, മുരിങ്ങോടി, പെരുമ്പുന്ന, എടതൊട്ടി, പാലപ്പുഴ, അയ്യപ്പൻകാവ്, വിളക്കോട് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ച ശേഷം പര്യടനം പാറക്കണ്ടത്ത് സമാപിച്ചു.
സ്ഥാനാർഥിയോടൊപ്പം എൽ.ഡി.എഫ് നേതാക്കളായ പി. ഹരീന്ദ്രൻ, ബിനോയ് കുര്യൻ, എം. രാജൻ, വി.ജി. പദ്മനാഭൻ, വി. ഗീത, അജയൻ പായം, സി.വി.എം. വിജയൻ, തോമസ് മാലോട് എന്നീ നേതാക്കളും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരും ഉണ്ടായിരുന്നു.

