ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർഥി മരിച്ചു
text_fieldsരാജു രാസ്ക
ചവറ: ഇടതുപക്ഷ സ്ഥാനാർഥി ദേഹാസ്വാസ്ഥ്യത്തെത്തുടര്ന്ന് ചികിത്സയിലിരിക്കെ മരിച്ചു. പന്മന ചോല വാര്ഡിലെ എൽ.ഡി.എഫ് സ്ഥാനാര്ഥി പന്മന ചോല രാസ്കയില് (ശ്യാം നിവാസില്) രാജു രാസ്കയാണ് (55) മരിച്ചത്. സി.പി.എം വടുതല ബ്രാഞ്ച് അംഗമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി നിൽക്കവെയാണ് ശാരീരികാസ്വാസ്ഥ്യത്തെതുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്ച്ച മരിച്ചു.
ഭാര്യ: ശുഭ. മക്കള്: ശ്യാം രാജ്, അമല് രാജ്. രണ്ടാഴ്ചമുമ്പ് പന്മനപഞ്ചായത്തിലെതന്നെ പറമ്പിമുക്കില് എന്.ഡി.എ സ്ഥാനാര്ഥിയും കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

