Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഉമ്മൻ ചാണ്ടി’യെ...

‘ഉമ്മൻ ചാണ്ടി’യെ ഒഴിവാക്കി എൽ.ഡി.എഫ്​ പ്രചാരണം

text_fields
bookmark_border
‘ഉമ്മൻ ചാണ്ടി’യെ ഒഴിവാക്കി എൽ.ഡി.എഫ്​ പ്രചാരണം
cancel

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ലെ ഇ​ട​തു​മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ​നി​ന്നും ‘ഉ​മ്മ​ൻ ചാ​ണ്ടി’ എ​ന്ന വാ​ക്ക് ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​യി.

ഉ​മ്മ​ൻ ചാ​ണ്ടി​യെ പേ​രെ​ടു​ത്ത്​ വി​മ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ ഈ ​നീ​ക്കം.

ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന പേ​ര് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ഇ​ട​യാ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ മ​റ്റൊ​രു ല​ക്ഷ്യം.

അ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്ത സി.​പി.​എം ദേ​ശീ​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന​ത്​ ഒ​ഴി​വാ​ക്കി മു​ൻ ജ​ന​പ്ര​തി​നി​ധി, യു.​ഡി.​എ​ഫ്​ നേ​താ​വ്​ എ​ന്നൊ​ക്കെ​യു​ള്ള പ​രാ​മ​ർ​ശ​മാ​ണ്​ ന​ട​ത്തു​ന്ന​ത്. മ​ന്ത്രി​മാ​ർ പ​​ങ്കെ​ടു​ക്കു​ന്ന വി​ക​സ​ന സ​ദ​സ്സി​ലും ഇ​ത്ത​രം പ​രാ​മ​ർ​ശ​മാ​ണു​ണ്ടാ​യ​ത്.

മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കെ​ത്തു​ന്ന ഇ​ട​തു​നേ​താ​ക്ക​ൾ ഈ ​ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ട്. 53 വ​ർ​ഷ​ത്തി​നു​ശേ​ഷം പു​തു​പ്പ​ള്ളി​ക്ക് മാ​റ്റം​വേ​ണ​മെ​ന്നും വി​ക​സ​നം വേ​ണ​മെ​ന്നു​മാ​ണ് അ​ഭി​പ്രാ​യ​മാ​യി പ​റ​യു​ക.

ഇ​വി​ടെ പ്ര​തി​നി​ധാ​നം ചെ​യ്ത യു.​ഡി.​എ​ഫി​നോ ജ​ന​പ്ര​തി​നി​ധി​ക്കോ പു​തു​പ്പ​ള്ളി​യെ കേ​ര​ള​ത്തി​നൊ​പ്പം എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ്​ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ​പോ​ലും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​ര്​ പ​റ​ഞ്ഞി​ല്ലെ​ന്ന​ത്​ ശ്ര​ദ്ധേ​യ​മാ​ണ്.

പ്ര​ചാ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രെ​ടു​ത്ത്​ പ​റ​ഞ്ഞു​ള്ള പ്ര​ചാ​ര​ണം വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ദോ​ഷം ചെ​യ്​​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyLDF Campaign
News Summary - LDF Campaign Excluding 'Ooman Chandy'
Next Story