പരാതിയുമായി എൽ.ഡി.എഫും എൻ.ഡി.എയും: വി.ഡി സതീശന്‍റെ പത്രിക സൂക്ഷ്മ പരിശോധനക്ക് മാറ്റിവെച്ചു
text_fieldsവി.ഡി. സതീശൻ
എറണാകുളം: പറവൂരിൽ വീണ്ടും ജനവിധി തേടാനിറങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നാമനിർദേശപത്രികക്കെതിരേ പരാതിയുമായി എൽ.ഡി.എഫും എൻ.ഡി.എയും. തുടർന്ന് നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന റിട്ടേണിങ് ഓഫീസർമാർ താൽക്കാലികമായി മാറ്റിവെച്ചു.
അഭിഷാക വൃത്തിയിൽ നിന്നുള്ള ആസ്തി വിവരങ്ങൾ മറച്ചുവെച്ചെന്നാണ് പ്രധാന പരാതി. കൈവശമുള്ള സ്വർണ്ണത്തിന്റെ മൂല്യം കുറച്ചുകാണിച്ചു, വരുമാന സ്രോതസ്സ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല എന്നിങ്ങനെയുള്ള പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി. ഔദ്യോഗിക വാഹനത്തിന്റെ പേരിൽ ലഭിച്ച ട്രാഫിക് പെനാൽറ്റി തുക അടച്ചുതീർത്തിട്ടില്ല എന്നും പരാതിയുണ്ട്. അഭിഭാഷകനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ മേഖലയിൽ നിന്നുള്ള വരുമാനം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പരാതിയിൽ പറയുന്നു.
പരാതിയെത്തുടർന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേമം നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചിരിന്നു. ഇത് പിന്നീട് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

