തരൂരിന്റെ ലേഖനം: കോൺഗ്രസ് നിലപാടിനെതിരെ എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: ശശി തരൂരിനെ തള്ളിപ്പറയാനായി കേരളം ഒട്ടും മുന്നേറിയിട്ടില്ലെന്ന പ്രചാരണം കോൺഗ്രസ് ഏറ്റെടുക്കുന്നത് അപകടകരമാണെന്ന് എൽ.ഡി.എഫ്. ഇതിന്റെ പേരിലുള്ള കോൺഗ്രസ് നേതാക്കളുടെ കോലാഹലങ്ങൾ അതിരുവിടുന്നു. വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞ കാര്യങ്ങളെ പാടേ തള്ളുക വഴി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ളവർ കേരളത്തിനുതന്നെ എതിരാകുന്ന സ്ഥിതിയാണ്. ഇത് അംഗീകരിക്കാനാകില്ല.
കേരളത്തിന് പുറത്തുള്ളതും ആർക്കും ലഭ്യമാകുന്നതുമായ പഠനങ്ങളുടെയും ഡേറ്റകളുടെയും അടിസ്ഥാനത്തിലാണ് വ്യവസായ കുതിപ്പിനെക്കുറിച്ച് തരൂർ പറഞ്ഞത്. യു.ഡി.എഫിലെ തന്നെ പല ഘടകകക്ഷികളും ഇത് അംഗീകരിക്കുന്നില്ലെന്നാണ് വാർത്തകൾ. കോൺഗ്രസ് അടിയന്തരമായി ഇത്തരം തെറ്റായ പ്രചാരണം അവസാനിപ്പിക്കണം-എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

