Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.സി: വിവാദമായ...

എൽ.ഡി.സി: വിവാദമായ ആറ്​ ചോദ്യങ്ങൾ നീക്കി

text_fields
bookmark_border
എൽ.ഡി.സി: വിവാദമായ ആറ്​ ചോദ്യങ്ങൾ നീക്കി
cancel

തിരുവനന്തപുരം: പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എൽ.ഡി ക്ലർക്ക് പരീക്ഷയിലെ വിവാദമായ ആറ്​ ചോദ്യങ്ങൾ നീക്കി. പൊതുവിജ്​ഞാനം വിഭാഗത്തിലെ അഞ്ചും മലയാളം വിഭാഗത്തിലെ ഒരുചോദ്യവുമാണ്​ ചോദ്യപേപ്പറിൽനിന്ന്​ നീക്കംചെയ്​തത്​. മൊത്തം ആറ്​ മാർക്കി​​െൻറ ചോദ്യങ്ങളാണിവ. ചോദ്യം തയാറാക്കിയയാളെ വിലക്കാനും പി.എസ്​.സി തീരുമാനിച്ചു.

പി.എസ്​.സി ചെയർമാൻ അഡ്വ. എം.കെ. സക്കീറി​​െൻറ അധ്യക്ഷതയിൽ ചേർന്ന പരീക്ഷ മോണിറ്ററിങ്​ സമിതി യോഗത്തിലാണ്​ ​തീരുമാനം. ചോദ്യവിവാദം അന്വേഷിച്ച വിദഗ്ധസമിതിയുടെയും അക്കാദമിക് സിലബസ്​ കമ്മിറ്റിയുടെയും ശിപാർശകൾ അംഗീകരിച്ചാണ്​ നടപടി. പൊതുവിജ്​ഞാനം ഭാഗത്തെ അഞ്ച്​ ചോദ്യങ്ങൾ അനാവശ്യമായെന്നാണ്​ പ്രഫ. ലോപസ്​ മാത്യു അധ്യക്ഷനായ അക്കാദമിക്​ സിലബസ്​ കമ്മിറ്റിയുടെ റിപ്പോർട്ട്​. മലയാളം ചോദ്യത്തിന്​ രണ്ട്​ ശരിയുത്തരം വന്നതിലാണ്​ നീക്കിയത്​. ഏതൊക്കെ ചോദ്യങ്ങളാണ്​ നീക്കിയതെന്ന്​ വ്യക്​തമാക്കുന്ന അന്തിമ ഉത്തരസൂചിക പി.എസ്​.സി വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ചോദ്യം തയാറാക്കിയയാളെ വിലക്കേർപ്പെടുത്താനും തീരുമാനിച്ചു. 85 ശതമാനത്തിലധികം ചോദ്യങ്ങളിൽ അപാകതയില്ലെന്നതിനാൽ പരീക്ഷ റദ്ദാക്കണമെന്ന പരാതിക്കാരുടെ ആവശ്യം യോഗം തള്ളി. 14 ജില്ലകളിലെ എൽ.ഡി ക്ലർക്ക്​ പരീക്ഷകൾക്കായി അഞ്ചും ബൈ ട്രാൻസ്​ഫർ വിഭാഗത്തിൽ ഒരു ​ചോദ്യപേപ്പറുമാണ്​​ ഉപയോഗിച്ചത്​. രണ്ടും മൂന്നും ജില്ലകൾക്ക്​ ഒരേ ചോദ്യപേപ്പറായിരുന്നു. ​ആഗസ്​റ്റ്​ അഞ്ചിന്​ നടന്ന പാലക്കാട്, പത്തനംതിട്ട ജില്ലകളിലേക്ക്​ നടന്ന പരീക്ഷയാണ്​ വിവാദമായത്​. പൊതുവിജ്​ഞാനം വിഭാഗത്തിൽ കേരളവും ഇന്ത്യയും മറന്ന്​ രാജ്യാന്തരചോദ്യങ്ങളാണ്​ കാര്യമായി വന്നത്​. പൊതുവിജ്ഞാനവിഭാഗത്തിലെ 30 ചോദ്യങ്ങളെ കുറിച്ചും പരാതിയുയർന്നു. പൊതുവിജ്​ഞാനത്തിന്​ രാജ്യാന്തര അതിർത്തികൾ നിശ്​ചയിച്ചിട്ടില്ലാത്തതിനാൽ ആണ്​ അഞ്ച​്​ ചോദ്യങ്ങൾ മാത്രം പിൻവലിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckerala newsldc exammalayalam newssix Questions
News Summary - LDC Cancelled six Questions in Exam-Kerala News
Next Story