ചങ്ങനാശ്ശേരിയിലെ ഏക ട്രാൻസ്ജൻഡർ വോട്ടറായി ലയ
text_fieldsചങ്ങനാശ്ശേരി: കേരളത്തില്‍ വോട്ടവകാശം നേടിയെടുത്ത ട്രാന്സ്ജെന്ഡറുകളില് ചങ്ങന ാശ്ശേരി നിയോജകമണ്ഡലത്തിലെ ഏക വോട്ടറായി ലയ. വാഴപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ 47ാം നമ്പര്‍ പോളിങ് ബൂത്തില്‍ റോള്‍ 957ാം നമ്പറായാണ് ലയ മരിയ ജെയ്സണ്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തുക.
ചങ്ങനാശ്ശേരി ഇത്തിത്താനം പുതുപറമ്പില്‍ ഷാജന്-മറിയാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. 28കാരനായ ലയ 2016 മുതലാണ് ട്രാന്‍സ്ജന്‍ഡറായി ജീവിക്കാന്‍ തുടങ്ങിയത്. ചങ്ങനാശ്ശേരി എസ്.ബി കോളജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ആയുര്‍വേദ പഞ്ചകര്‍മ കോഴ്സും പാസായിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
