കേസ് നടത്തി 3,85,000 രൂപ ഫീസ് തന്നില്ല; രാജു നാരായണ സ്വാമിക്ക് നോട്ടീസയച്ച് അഭിഭാഷകന്‍
text_fieldsന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ കേസ് നടത്തിയതിന്റെ ഫീസ് നല്‍കാതിരുന്ന രാജു നാരായണസ്വാമി ഐ.എ.എസിന് വക്കീല്‍ നോട്ടീസയച്ച് അഭിഭാഷകന്‍. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഓഫീസറും പാര്‍ലമെന്ററി അഫയേഴ്സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ രാജു നാരായണ സ്വാമിക്കാണ് സുപ്രിംകോടതി അഭിഭാഷകനായ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് രാജു നാരായണസ്വാമി 3,85,000 രൂപ ഫീസ് നല്‍കാനുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു. രാജു നാരായണ സ്വാമിയുടെ കേസ് സുപ്രിംകോടതിയില്‍ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഈ കേസ് നടത്തിപ്പിനായി ഒരു രൂപ പോലും രാജു നാരായണ സ്വാമി നല്‍കിയില്ല. ഇതിന് പുറമെ ഒദ്യോഗിക പദവി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക കൂടി ചെയ്യുകയാണെന്നും വക്കീല്‍ നോട്ടീസില്‍ ആരോപണമുണ്ട്.
വക്കീല്‍ ഫീസ് ഇനത്തില്‍ രണ്ട് ബില്ലുകള്‍ അഡ്വ. കെആര്‍ സുഭാഷ് ചന്ദ്രന്‍ നല്‍കി. ബില്‍ തീയതി മുതലുള്ള കാലം പരിഗണിച്ച് രണ്ട് ശതമാനം പലിശയടക്കം ഫീസ് തുക നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. കേസ് നടത്തിയതിന് രണ്ട് തവണയായി 3,85,000 രൂപയുടെ ബില്ല് രാജു നാരായണസ്വാമിക്ക് കൈമാറിയെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. വക്കീല്‍ നോട്ടീസ് അയച്ചതിനുള്ള ചെലവ് ഉള്‍പ്പടെ നല്‍കണമെന്നും നോട്ടീസിൽ പറയുന്നു. ഇല്ലെങ്കില്‍ തുക ഈടാക്കാനായി റിക്കവറി ഉള്‍പ്പടെയുള്ള മാർഗങ്ങളിലേക്ക് കടക്കുമെന്നാണ് വക്കീല്‍ നോട്ടീസിലൂടെ നല്‍കിയ മുന്നറിയിപ്പ്.
കേസ് നടത്തിപ്പിനുള്ള ഫീസ് ചോദിച്ചാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി ഉപയോഗിച്ച ഭീഷണിപ്പെടുത്തുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നടത്തുന്ന ഓഫീസ് ദുരുപയോഗമാണ് എന്നും വക്കീല്‍ നോട്ടീസില്‍ ആക്ഷേപമുണ്ട്. പ്രതിമാസം രണ്ട് ശതമാനം പലിശയോടെ ഫീസ് നല്‍കിയില്ലെങ്കില്‍ രാജു നാരായണ സ്വാമിയുടെ സ്വത്തുവകകള്‍ കണ്ട് കെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു. സുപ്രിംകോടതിയിലെ അഭിഭാഷകനായ കെ.പി അനിരുദ്ധ് മുഖേനയാണ് അഡ്വ. കെ.ആര്‍ സുഭാഷ് ചന്ദ്രന്‍ വക്കീല്‍ നോട്ടീസയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

