Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൾസർ സുനിയുടെ കസ്​റ്റഡി കാലാവധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ അപേക്ഷ

text_fields
bookmark_border
പൾസർ സുനിയുടെ കസ്​റ്റഡി കാലാവധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ അപേക്ഷ
cancel

കൊച്ചി: പൾസർ സുനിയുടെ കസ്​റ്റഡി കാലാവധി റദ്ദാക്കണമെന്നവശ്യപ്പെട്ട്​ അപേക്ഷ. കാക്കനാട്​ മജിസ്​ട്രേറ്റ്​ കോടതിയിൽ സുനിയുടെ അഭിഭാഷകനാണ്​ അപേക്ഷ നൽകിയത്​. സുനിയെ പൊലീസ്​ മർദ്ദിച്ചെന്ന്​ ആരോപിച്ചാണ്​ കസ്​റ്റഡി കാലാവധി റദ്ദാക്കാണമെന്ന ആവശ്യമുയർത്തിയത്​​. കോടതി അപേക്ഷ ഫയലിൽ സ്വീകരിച്ചു. ഇതുസംബന്ധിച്ച അന്വേഷണ റി​​പ്പോർട്ട്​ ഹാജരാക്കാൻ കോടതി നിർ​േദശം നൽകി. കേസ്​ വെള്ളിയാഴ്​ച പരിഗണിക്കും.

നേരത്തെ ജയിലിലെ ​ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട കേസിലാണ്​ പൾസർ സുനിയെ അഞ്ച്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടത്​. വൈദ്യ പരിശോധനക്കായി കൊണ്ടുവന്ന​പ്പോഴാണ്​ തന്നെ പൊലീസ്​ മർദിച്ചെന്ന്​ സുനി അറിയിച്ചത്​. ഇതിനെ തുടർന്നാണ്​ സുനിയുടെ കസ്​റ്റഡി കാലാവധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ അപേക്ഷ നൽകിയത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lawyer of pulsar suni filed a plea about custody
Next Story