അന്ധവിശ്വാസം തടയാൻ നിയമം: കരട് ബില്ലിന് സമിതിയെ നിയോഗിച്ചതായി സർക്കാർ ഹൈകോടതിയിൽ
text_fieldsകേരള ഹൈകോടതി
കൊച്ചി: അന്ധവിശ്വാസം തടയാനുള്ള നിയമത്തിന്റെ കരട് ബിൽ തയാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായി സർക്കാർ ഹൈകോടതിയിൽ. മുൻ നിയമസെക്രട്ടറി ശശിധരൻ നായർ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ എന്നിവരടങ്ങുന്ന സമിതിയെ നിയമിച്ച് നവംബർ 12ന് ഉത്തരവായതായി ചീഫ് സെക്രട്ടറി എ. ജയതിലക് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
എല്ലാ വശവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് നൽകാൻ സമിതിക്ക് എത്ര സമയം വേണ്ടിവരുമെന്ന് അറിയിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് സർക്കാറിന് നിർദേശം നൽകി.
ഇതര സംസ്ഥാനങ്ങളിലെ നിയമവും നിയമ പരിഷ്കരണ സമിതി ശിപാർശയും വിവിധ നിയമവ്യവസ്ഥകളും പരിഗണിച്ച് കേരളത്തിന് അനുയോജ്യമായ നിയമം കൊണ്ടുവരാൻ കമ്മിറ്റിയെ വെക്കണമെന്ന് അഡ്വക്കറ്റ് ജനറൽ സർക്കാറിന് നിയമോപദേശം നൽകിയിരുന്നു. കേരള യുക്തിവാദി സംഘം നൽകിയ ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

