Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിലുറപ്പ്...

തൊഴിലുറപ്പ് ജോലിക്കിറങ്ങിയ നിയമ വിദ്യാർഥിനിക്ക് യൂത്ത് കോൺഗ്രസ് വക ലാപ്​ടോപ്

text_fields
bookmark_border
തൊഴിലുറപ്പ് ജോലിക്കിറങ്ങിയ നിയമ വിദ്യാർഥിനിക്ക് യൂത്ത് കോൺഗ്രസ് വക ലാപ്​ടോപ്
cancel

മാ​ഹി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് കാ​മ്പ​സി​ലെ ഏ​ഴാം സെ​മ​സ്​​റ്റ​ർ നി​യ​മ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഴി​യൂ​രി​ലെ ശ്രീ​നി​ത്യ​ക്ക് ഏ​റെ മോ​ഹി​ച്ച ലാ​പ്ടോ​പ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ്മാ​നി​ച്ചു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ സാ​മ്പ​ത്തി​ക പ്ര​യാ​സം നേ​രി​ടു​ന്ന കു​ടും​ബ​ത്തെ ബു​ദ്ധി​മു​ട്ടി​ക്കാ​തെ പ​ഠ​നാ​വ​ശ്യ​ത്തി​ന് ലാ​പ്ടോ​പ് വാ​ങ്ങാ​നു​ള്ള പ​ണ​ത്തി​നാ​യി ശ്രീ​നി​ത്യ അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​െൻറ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി​ക്കി​റ​ങ്ങി​യ വാ​ർ​ത്ത 'മാ​ധ്യ​മം' പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

വാ​ർ​ത്ത ക​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് റി​ജി​ൽ മാ​ക്കു​റ്റി ലാ​പ്ടോ​പ് വാ​ഗ്​​ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കോ​ട്ട​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സു​ബി​ൻ മ​ട​പ്പ​ള്ളി, ബ​ഷീ​ർ പ​ട്ടാ​രാ തു​ട​ങ്ങി​യ​വ​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി​യാ​ണ് ശ്രീ​നി​ത്യ​ക്ക് ലാ​പ്ടോ​പ് സ​മ്മാ​നി​ച്ച​ത്.

ഇ​തി​നി​ടെ വീ​ടി​ന് സ​മീ​പം ടെ​ലി​വി​ഷ​ൻ സൗ​ക​ര്യ​ങ്ങ​മി​ല്ലാ​തെ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന്​ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് ടി.​വി വാ​ങ്ങി ന​ൽ​കാ​ൻ ശ്രീ​നി​ത്യ മു​ൻ​കൈ​യെ​ടു​ത്തി​രു​ന്നു.

നേ​ര​ത്തെ സു​മ​ന​സ്സു​ക​ളി​ൽ​നി​ന്ന് ത​നി​ക്ക് ല​ഭി​ച്ച ചെ​റി​യ രീ​തി​യി​ലു​ള്ള സ​ഹാ​യ​ങ്ങ​ൾ ശ്രീ​നി​ത്യ ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ഇ​ങ്ങ​നെ കി​ട്ടി​യ​തും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ സ്വ​രൂ​പി​ച്ച​തു​മാ​യ തു​ക കൊ​ണ്ടാ​ണ് ശ്രീ​നി​ത്യ ടി.​വി വാ​ങ്ങി വി​ദ്യാ​ർ​ഥി​നി​ക്ക് ന​ൽ​കി​യ​ത്. ഓ​ൺ​ലൈ​ൻ പ​ഠ​നാ​വ​ശ്യ​ത്തി​ന് വാ​ങ്ങി​യ ടി.​വി കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി വി​ദ്യാ​ർ​ഥി​നി​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laptopyouth congresssreenithya
Next Story