Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ആള്‍ക്കൂട്ടക്കൊലക്കെതിരെ നിയമനിര്‍മാണം നടത്തണം –ജമാഅത്തെ ഇസ്‌ലാമി

text_fields
bookmark_border
MI-Abdul-Azees-31719.jpg
cancel

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്ത് മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ത്തി​നെ​തി​രെ​യും ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ള്‍ക്കെ​തി​രെ​ യും ആ​ള്‍ക്കൂ​ട്ട​ക്കൊ​ല​ക​ള്‍ ആ​വ​ര്‍ത്തി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ നി​ര്‍ത്ത​ലാ​ക്കു​ന് ന​തി​ന് ദേ​ശീ​യ​ത​ല​ത്തി​ല്‍ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ര്‍ എം.​ഐ. അ​ബ്​​ദു​ല്‍ അ​സീ​സ് പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജ​യ് ശ്രീ​രാം വി​ളി​ക്കാ​ത്ത​തി​​െൻറ പേ​രി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ചു​ട്ടു​കൊ​ല്ല​പ്പെ​ട്ട ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ ഖാ​ലി​ദ് അ​ട​ക്കം നി​ര​പ​രാ​ധി​ക​ളാ​ണ് അ​ങ്ങേ​യ​റ്റം ക്രൂ​ര​വും നി​ന്ദ്യ​വു​മാ​യ ആ​ള്‍ക്കൂ​ട്ട​ക്കൊ​ല​ക​ള്‍ക്കി​ര​യാ​ക്ക​പ്പെ​ട്ട എ​ല്ലാ​വ​രും. പൗ​ര​​െൻറ മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ​യും നി​രാ​ക​രി​ക്കു​ന്ന ആ​ള്‍ക്കൂ​ട്ട​ങ്ങ​ള്‍ ഫാ​ഷി​സ്​​റ്റ്​ രീ​തി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

വ​ര്‍ഗീ​യ ധ്രു​വീ​ക​ര​ണ​വും ക​ലാ​പ​ങ്ങ​ളും സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ് ഇ​തി​നു​പി​ന്നി​ല്‍. ആ​ള്‍ക്കൂ​ട്ട​ക്കൊ​ല ന​ട​ത്തു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ല്‍ കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്ക​ണം. അ​ന്താ​രാ​ഷ്​​​ട്ര സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ രാ​ജ്യ​ത്തി​​െൻറ പ്ര​തി​ച്ഛാ​യ ത​ക​രു​ന്ന​തി​നും ഇ​ത്ത​രം ദേ​ശ​ദ്രോ​ഹ ന​ട​പ​ടി​ക​ൾ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

നി​യ​മ നി​ർ​മാ​ണ​ത്തി​ലൂ​ടെ​യേ ഇ​ത് ത​ട​യാ​നാ​വൂ. ജ​യ് ശ്രീ​രാം വി​ളി​യു​ടെ​പേ​രി​ല്‍ അ​ക്ര​മം ന​ട​ത്തു​ന്ന​തി​നെ​തി​രെ രം​ഗ​ത്തു​വ​രു​ന്ന​വ​രെ അ​ധി​കാ​ര​ത്തി​‍​െൻറ ബ​ല​ത്തി​ല്‍ ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തെ അ​ദ്ദേ​ഹം അ​പ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmob lynchingmalayalam newsJamaat-e-Islami
News Summary - law must enact to curb mob lynching kill Jamaat-e-Islami -india news
Next Story