Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ കോളജ് വിദ്യാര്‍ഥിനി...

ലോ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയിൽ

text_fields
bookmark_border
arrest
cancel
Listen to this Article

പത്തനംതിട്ട: സ്വകാര്യ ലോ കോളജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റും ഇതേ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് സ്വദേശിനിയുടെ പരാതിയില്‍ കുമ്പഴ സ്വദേശി അഭിജിത്ത് സോമനെതിരെയാണ് ആറന്മുള പൊലീസ് കേസ് എടുത്തത്. ഇയാള്‍ കസ്റ്റഡിയിലുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

പരാതിക്കാരിക്ക് ഫീസ് അടക്കാന്‍ വീട്ടില്‍നിന്ന് കൊടുത്ത അരലക്ഷം രൂപ വീതം രണ്ടുതവണയായി പ്രതി കൈക്കലാക്കിയെന്നും രണ്ടുതവണ വിവിധ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതി. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് ആത്മഹത്യ ശ്രമം നടന്നത്. സംഭവത്തെപ്പറ്റി വിശദ അന്വേഷണം നടക്കുകയാണെന്ന് ആറന്മുള പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Law collegeYouth Congresssuicide
News Summary - Law college student attempted suicide; Youth Congress leader in police custody
Next Story