കോവിഡ് വ്യാപിക്കുന്നു; ഒപ്പം നിയമലംഘനവും
text_fieldsഗ്രാമങ്ങളിലെ കടകളില്‍ പണപ്പയറ്റ്, കല്യാണ അറിയിപ്പുകള് നിറഞ്ഞ നിലയില്‍
വടകര: കോവിഡ് വീണ്ടും ശക്തിപ്രാപിക്കുന്നതായുള്ള റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാന്‍ നീക്കം. എന്നാൽ, എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറക്കുകയാണിപ്പോള്. കല്യാണം, ഗൃഹപ്രവേശനം എന്നിങ്ങനെയുള്ള ചടങ്ങുകളെല്ലാം നാലും അഞ്ചും ദിവസം നടത്തിയാണിതിനെ മറികടക്കുന്നത്.
ക്ഷണിക്കപ്പെടുന്നവര്‍ക്ക് പ്രത്യേക സമയം നല്കി വിരുന്നൊരുക്കുകയാണ്. ഈ അതിഥി സല്ക്കാരത്തിലൂടെ പ്രധാനമായും സാമ്പത്തിക ഇടപാടുകളാണ് ലക്ഷ്യമിടുന്നത്.
സ്വര്‍ണത്തിനുള്‍പ്പെടെ വില വര്‍ധിച്ച സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഇത്തരം സഹായമില്ലാതെ വിവാഹമുള്‍പ്പെടെ നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ, വടകര മേഖലയില്‍ നിലച്ചുപോയ പണപ്പയറ്റുള്പ്പെടെ സജീവമായി തിരിച്ചുവരുകയാണിപ്പോള്.
പഴയ തലമുറകള്‍ക്കിടയിലാണ് പണപ്പയറ്റുള്ളതെങ്കിലും ഗ്രാമങ്ങളില്‍ രക്ഷിതാക്കളുടെ ഇടപാടുകൾ പുതിയ തലമുറ ഏറ്റെടുക്കുന്നുണ്ട്. ജില്ലയുടെ പലഭാഗങ്ങളിലും തീറ്റക്കുറിയെന്ന പേരില്‍ സുഹൃദ്സംഘങ്ങള്‍ ചേര്‍ന്ന പണമിടപാടുകളും നടക്കുന്നുണ്ട്. ജനുവരിയോടെ ഇതെല്ലാം തിരിച്ചുവന്നു.
പൊതുവെ കോവിഡ് നിയന്ത്രണത്തില്‍ ചില ഇളവുകള്‍ വന്നിട്ടുണ്ടെങ്കിലും സാമൂഹിക അകലം, ആള്‍ക്കൂട്ടം നിയന്ത്രിക്കൽ എന്നീ കാര്യത്തില്‍ പിന്നോട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. അതിനാൽ, കോവിഡ് വ്യാപിക്കുന്നതിന് കൈയും കണക്കുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

