Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tn prathapan
cancel
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ ക്രമസമാധാനനില...

തൃശൂരിൽ ക്രമസമാധാനനില തകർന്നു; പൊലീസ് സംവിധാനം ദുർബലം -ടി.എൻ. പ്രതാപൻ എം.പി

text_fields
bookmark_border

തൃശൂർ: ജില്ലയിലെ ക്രമസമാധാന നില തകർന്നുവെന്നും ആർക്കും എന്ത്​ കുറ്റകൃത്യവും ചെയ്യാവുന്ന അവസ്ഥയാണെന്നും ടി.എൻ. പ്രതാപൻ എം.പി കുറ്റപ്പെടുത്തി. ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന്^മദ്യ അധോലോക മാഫിയകളുടെയും വിളയാട്ടം കണ്ടില്ലെന്ന് നടിക്കുന്നത് സംസ്ഥാന പൊലീസ് വകുപ്പി​െൻറ പരാജയമാണെന്നും എം.പി അഭിപ്രായപ്പെട്ടു.

ഒരാഴ്​ചക്കിടെ ജില്ലയിൽ ആറാമത്തെ കൊലപാതകമാണ് ഇന്ന് പകൽ അന്തിക്കാട് മാങ്ങാട്ടുകരയിൽ നടന്നത്. ചൊവ്വന്നൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും എളനാട് പോക്സോ കേസ് പ്രതിയും കൊല്ലപ്പെട്ടതിന്​ പുറമെത അമ്പിളിക്കല ഹോസ്​റ്റലിലെ കസ്​റ്റഡി മരണവും ഒല്ലൂർ, എറിയാട്​ എന്നിവിടങ്ങളിലെ കൊലപാതകങ്ങളും ഒരാഴ്​ചക്കകം നടന്നതാണ്.

ഗുണ്ട സംഘങ്ങളുടെ കുടിപ്പകയും ആക്രമണവും ജില്ലയിൽ പതിവായിട്ടുണ്ട്​. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് സംവിധാനം തികഞ്ഞ പരാജയമാണ്​. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത ഭരണകക്ഷി ഇടപെടലുകളാണ് ഇതിന്​ കാരണം.

ജില്ലയിലെ ക്രമസമാധാന നില സംരക്ഷിക്കാൻ ഉന്നതതല ഇടപെടൽ അനിവാര്യമാണ്. അല്ലെങ്കിൽ മഹാമാരിയും തദേശ സ്ഥാപന തെരഞ്ഞെടുപ്പും സാമൂഹിക വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള അവസരം സൃഷ്​ടിക്കുമെന്നും എം.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tnprathapanThrissur News
News Summary - Law and order situation in Thrissur deteriorates; Police system weakened - TN Prathapan MP
Next Story