നിയമ ഭേദഗതി വന്നില്ല; നികത്ത് ഭൂമികൾക്ക് നിയന്ത്രണമില്ലാതെ അനുമതി
text_fieldsെകാച്ചി: നികത്തുഭൂമിയിലെ നിർമാണാനുമതിയുമായി ബന്ധപ്പെട്ട സർക്കുലർ ഹൈകോടതി റദ്ദാക്കുകയും നിയമ ഭേദഗതി സർക്കാർ പ്രഖ്യാപനത്തിൽ ഒതുങ്ങുകയും ചെയ്തതോടെ സംസ്ഥാനത്തെ നികത്തുഭൂമികളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമില്ലാതെ അനുമതി. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നികത്തിയ, ഡാറ്റബാങ്കിൽ ഉൾപ്പെടാത്തതും റവന്യൂ രേഖയില്‍ നിലമെന്ന് രേഖപ്പെടുത്തിയതുമായ ഭൂമിയിലാണ് സർക്കാർ അനാസ്ഥ മൂലം നിർമാണ പ്രവർത്തനങ്ങൾക്ക് വ്യാപകമായി അനുമതി നൽകുന്നത്.
സർക്കുലർ റദ്ദാക്കിയ കോടതി വിധിക്ക് ശേഷം റവന്യൂ അധികൃതർ മുമ്പാകെ അപേക്ഷകൾ ഒഴുകുകയാണ്. കോടതിയലക്ഷ്യ നടപടി തടയാെനങ്കിലും നിർമാണത്തിന് അനുകൂല തീരുമാനമെടുത്ത് അപേക്ഷ തീർപ്പാക്കലല്ലാതെ ഉദ്യോഗസ്ഥർക്ക് വഴിയില്ലെന്നതാണ് സ്ഥിതി.നികത്തുഭൂമിയിൽ ഉടമക്ക് വീടുവെക്കാന്‍ മാത്രം അനുമതി നല്കിയാല് മതിയെന്നും കലക്ടറോ ആർ.ഡി.ഒേയാ അപേക്ഷയിൽ തീരുമാനമെടുക്കണമെന്നും നിർദേശിക്കുന്ന ലാൻഡ് റവന്യൂ കമീഷണറേറ്റിെൻറ 2016 ഡിസംബറിലെ സർക്കുലറാണ് ആഗസ്റ്റ് 16ന് ഹൈകോടതി റദ്ദാക്കിയത്. വീട് നിർമാണത്തിനായി പഞ്ചായത്തുകളിൽ പത്ത് സെൻറിനും നഗരങ്ങളില്‍ അഞ്ചു സെൻറിനും മാത്രമേ ഇൗ സർക്കുലർ പ്രകാരം അനുമതി നൽകാനാവൂ.
എന്നാൽ, കേരള ഭൂവിനിയോഗ ഒാർഡർ ബാധകമായ ഭൂമിയിൽ സർക്കുലറിെൻറ അടിസ്ഥാനത്തിലുള്ള ഉത്തരവുകൾ നടപ്പാക്കാനാവില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ഭൂമി മറ്റാവശ്യത്തിന് ഉപയോഗിക്കാൻ നൽകിയ അപേക്ഷകൾ വീണ്ടും പരിഗണിച്ച് തീര്‍പ്പാക്കാനും കോടതി നിർദേശിച്ചിരുന്നു.സർക്കുലറിന് പകരം നിയമഭേദഗതി ഉദ്ദേശിക്കുന്നതായി സർക്കാർതന്നെ ഹൈകോടതിയെ അറിയിച്ചതാണ്. കരട് രൂപവും കോടതിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ, അനധികൃത വയൽ നികത്ത് അംഗീകരിക്കുന്നത് നിയന്ത്രിക്കാൻ മാർഗങ്ങളില്ലാതായിട്ടും നിയമഭേദഗതിക്ക് വേണ്ട ഒരു നീക്കവും പിന്നീട് സർക്കാർ ഭാഗത്തുനിന്നുണ്ടായില്ല. അനധികൃത പാടം നികത്തൽ ജാമ്യമില്ല കുറ്റമായി മാറുന്നതായിരുന്നു ഭേദഗതി. നിയമാനുസൃതമായല്ലാതെ പരിവർത്തനം ചെയ്ത ഭൂമിയിലെ നിർമാണങ്ങൾ പൊളിച്ചുനീക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നു. നികത്തുഭൂമിയുടെ കാര്യത്തിൽ നിയമപരമായി കൂടുതൽ പിടിമുറുക്കാനുള്ള അവസരമാണ് നടപടി വൈകിപ്പിക്കുന്നതിലൂടെ സർക്കാർ ഇല്ലാതാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
