സ്ത്രീകള്‍ക്കെതിരായ അക്രമം ദേശീയ വനിത കമീഷന്‍ തെളിവെടുത്തു
text_fieldsതിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നെന്ന വിവിധ പരാതികളില്‍ ദേശീയ വനിത കമീഷന്‍ അംഗം സുഷമാ സാഹു തെളിവെടുപ്പ് നടത്തി. ലോ അക്കാദമി ലോ കോളജ്, ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേമം മണ്ഡലം സെക്രട്ടറി ആശാ ഷെറിന്‍െറ വീട്, സിറ്റി പൊലീസ് കമീഷണര്‍ എന്നിവിടങ്ങള്‍ കമീഷന്‍ അംഗം സന്ദര്‍ശിച്ചു. യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സദാചാര പൊലീസിങ്ങിന് ഇരയായ പെണ്‍കുട്ടികളും തൈക്കാട് ഗെസ്റ്റ് ഹൗസില്‍ ഇവരെ സന്ദര്‍ശിച്ചു.
ലോ അക്കാദമിയില്‍ നിരവധി വിദ്യാര്‍ഥിനികളാണ് പരാതിയുമായത്തെിയത്. അടച്ചിട്ട മുറിയിലാണ് ഇവരുടെ മൊഴിയെടുത്തത്. വിദ്യാര്‍ഥികളോട് ഹിറ്റ്ലറെ പോലെയാണ് പഴയ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ പെരുമാറിയിരുന്നതെന്ന് മനസ്സിലായതായി സുഷമാ സാഹു മാധ്യമങ്ങളോട് പറഞ്ഞു. പട്ടികജാതി പീഡനം നടത്തിയ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി വിചിത്രമാണ്. ഇരകളെ സംരക്ഷിക്കേണ്ട പൊലീസ് ഇപ്പോള്‍ വേട്ടക്കാരോടൊപ്പം ചേര്‍ന്നിരിക്കുന്നു. വിദ്യാര്‍ഥിനികളുടെ പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുക്കുമെന്നും അവര്‍ പറഞ്ഞു.
സി.പി.എം നേതാക്കള്‍ തനിക്കെതിരെ നടത്തിയ വധശ്രമത്തില്‍ പൊലീസ് നടപടിയെടുക്കുന്നില്ളെന്ന് ന്യൂനപക്ഷ മോര്‍ച്ച നേമം മണ്ഡലം സെക്രട്ടറി ആശാ ഷെറിന്‍ പരാതിപ്പെട്ടു. യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ ഗുണ്ടാരാജ് നിലിനില്‍ക്കുന്നതായി പെണ്‍കുട്ടികളുടെ മൊഴിയില്‍നിന്ന് മനസ്സിലായെന്ന് കമീഷന്‍ അംഗം പറഞ്ഞു. പെണ്‍കുട്ടികളുടെ പരാതിയില്‍ കേസെടുക്കേണ്ട പൊലീസ് അവര്‍ക്കെതിരെ നീങ്ങുന്നത് മനുഷ്യത്വരഹിതമാണ്. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ ദേശീയ വനിത കമീഷന്‍ കേസെടുക്കുമെന്നും അവര്‍ അറിയിച്ചു.
സംഭവങ്ങളില്‍ പൊലീസ് വിശദീകരണം തൃപ്തികരമല്ളെന്ന് കമീഷണറെ സന്ദര്‍ശിച്ച ശേഷം അവര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ കെ.ഇ. ബൈജുവിനെ വിളിച്ചുവരുത്തിയെങ്കിലും നിരുത്തരവാദപരമായാണ് ഉദ്യോഗസ്ഥന്‍ പെരുമാറിയത്. ഇയാള്‍ക്കെതിരെ ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്നും സുഷമാ സാഹു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
