Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമരം തുടരും -എസ്.എഫ്.ഐ

text_fields
bookmark_border
സമരം തുടരും -എസ്.എഫ്.ഐ
cancel

തിരുവനന്തപുരം: ലോ അക്കാദമിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ 90 ശതമാനവും അംഗീകരിച്ചെന്നും എന്നാല്‍ സമരം അവസാനിപ്പിച്ചിട്ടില്ളെന്നും എസ്.എഫ്.ഐ. മാനേജ്മെന്‍റിന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാനാണ് യോഗത്തിലിരുന്നത്. ഇന്‍േറണല്‍ മാര്‍ക്കിന്‍െറ കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്താമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. വനിത ഹോസ്റ്റലിലെ കാമറകള്‍ ബുധനാഴ്ചതന്നെ അഴിച്ചുമാറ്റും. അതത് മാസം ഓരോ വിദ്യാര്‍ഥിയുടെയും ഹാജര്‍നില പ്രസിദ്ധീകരിക്കാമെന്നും മാനേജ്മെന്‍റ് എസ്.എഫ്.ഐക്ക് ഉറപ്പുനല്‍കി. അതേസമയം, പ്രിന്‍സിപ്പലിന്‍െറ രാജിയാണ് തങ്ങള്‍ ഒന്നാമതായി കാണുന്നത്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം തുടരുന്നത്. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ചൊവ്വാഴ്ച വിഷയം ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - law academy
Next Story