Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ അക്കാദമി: കെ...

ലോ അക്കാദമി: കെ മുരളീധരൻ ഇന്ന്​ നിരാഹാരം തുടങ്ങുന്നു

text_fields
bookmark_border
ലോ അക്കാദമി: കെ മുരളീധരൻ ഇന്ന്​ നിരാഹാരം തുടങ്ങുന്നു
cancel

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർഥി സമരം 23ാം ദിവസത്തിലേക്ക്​. പ്രശ്​നത്തിൽ ഉടൻ പരിഹാരമുണ്ടാക്കണമെന്ന്​ ആവശ്യപ്പെട്ട്​ കെ മുരളീധരൻ എംഎൽഎ ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. രാവിലെ 10 മണിക്കാണ്​ മുരളീധരൻ നിരാഹാരസമരം ആരംഭിക്കുന്നത്. അതേസമയം, നിരാഹാരം നടത്തിവന്ന ​ബി.ജെ.പി നേതാവ്​ വി മുരളീധരനെ ആശുപത്രിയിലേക്ക്​ മാറ്റി. പകരം വിവി രാജേഷ്​ ഉപവാസ സമരം ആരംഭിച്ചു.

പ്രിന്‍സിപ്പല്‍ രാജിവെക്കണം, അക്കാദമി അനധികൃതമായി കൈവശം ​െവച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസിൽ പ്രിന്‍സിപ്പലിനെ അറസ്റ്റുചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം.

അതിനിടെ,  പൊലീസ്​ സുരക്ഷയിൽ  ഇന്ന്​ ക്ലാസുകൾ തുടങ്ങാനാണ് മാനേജ്മ​െൻറ്​ തീരുമാനം. ഇന്ന്​ സംസ്ഥാനവ്യാപകമായി എ.ബി.വി.പി വിദ്യാഭ്യാസ ബന്ദിന്​ ആഹ്വാനം ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:law academy
News Summary - law academy k muraleedharan
Next Story