Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലാവ്​ലിൻ കേസിൽ...

ലാവ്​ലിൻ കേസിൽ പിണറായിയെയടക്കം കുറ്റമുക്​തരാക്കിയതിനെതിരെ സി.ബി.​ഐ നൽകിയ അപ്പീൽ പരിഗണിക്കുന്നത്​ വീണ്ടും നീട്ടി

text_fields
bookmark_border
ലാവ്​ലിൻ കേസിൽ പിണറായിയെയടക്കം കുറ്റമുക്​തരാക്കിയതിനെതിരെ സി.ബി.​ഐ നൽകിയ അപ്പീൽ പരിഗണിക്കുന്നത്​  വീണ്ടും നീട്ടി
cancel

ന്യൂഡൽഹി: എസ്.എൻ.സി ലാവ്​ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കാൻ സി.ബി.​െഎ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത്​ ​ സുപ്രീംകോടതി വീണ്ടും നീട്ടി. വ്യാഴാഴ്​ച ഒടുവിലത്തെ കേസായി ലാവ്​ലിനുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും കേൾക്കുമെന്ന്​ നേരത്തെ വ്യക്​തമാക്കിയ ജസ്​റ്റിസ്​ യു.യു ലളിത്​ അധ്യക്ഷനായ ബെഞ്ച്​ അവ ചൊവ്വാഴ്​ച കേൾക്കുമെന്ന്​ വ്യക്​തമാക്കി.

വൈകീട്ട്​ നാല്​ മണിയായിട്ടും 35ാമത്തെ കേസായ ലാവ്​ലിൻ ഹരജികൾ പരിഗണിക്കാൻ കഴിയാത്തിതി​െന തുടർന്നാണ്​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടത്​ പ്രകാരം കേസ്​ ചൊവ്വാഴ​്​ചത്തേക്ക്​ മാറ്റിയത്​.

ലാവ്​ലിൻ അവസാനം കേൾക്കാം എന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ ഇന്ന് കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച കേൾക്കണമെന്നും മേത്ത ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സി.ബി.ഐ പുതുതായി ഫയൽ ചെയ്യുമെന്ന്​ പറഞ്ഞ രേഖകൾ കിട്ടിയി​ട്ടില്ലെന്ന് അഡ്വ. ബസന്ത്​ ബോധിപ്പിച്ചപ്പോൾ കിട്ടുമെന്ന്​ ഉറപ്പ് വരുത്താമെന്ന്​ തുഷാർ മേത്ത മറുപടി നൽകി.

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, കെ.മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ ഹൈകോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIsnc lavallin
News Summary - sc adjourned lavlin case proceedings
Next Story