Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാവ്​ലിൻ കേസിൽ ഗവർണർ ഒരു പാലമായോ എന്ന്​ സംശയിക്കുന്നു -കെ. മുരളീധരൻ

text_fields
bookmark_border
ലാവ്​ലിൻ കേസിൽ ഗവർണർ ഒരു പാലമായോ എന്ന്​ സംശയിക്കുന്നു -കെ. മുരളീധരൻ
cancel

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ സി.എ.എ വിരുദ്ധ പരമർശ ങ്ങളടങ്ങിയ 18-ാം ഖണ്ഡിക വായിച്ച സംഭവത്തിൽ മുഖ്യമന്ത്രിയേയും ഗവർണറേയും വിമർശിച്ച്​ കെ. മുരളീധരൻ എം.പി. ലാവ്​ലിൻ ക േസിൽ ഗവർണർ ഒരു പാലമായി പ്രവർത്തിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന്​ കെ. മുരളീധരൻ പറഞ്ഞു.

നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡിക വായിക്കില്ലെന്ന്​ ആദ്യം നിലപാടെടുത്ത ഗവർണർ, പിന്നീട്​ മുഖ്യമന്ത്രി അഭ്യർഥിച്ചതിനാൽ വായിക്കുകയായിരുന്നു. അതിനർഥം മുഖ്യമന്ത്രി ഗവർണറുമായി ഇടക്കിടെ ബന്ധപ്പെടുന്നുണ്ടെന്നാണ്​.

മനുഷ്യ മഹാശൃംഖല കഴിഞ്ഞിട്ട്​ മുഖ്യമന്ത്രി നേരെ പോയത്​ രാജ്​ഭവനിൽ ഗവർണറുടെ ആതിഥ്യം സ്വീകരിക്കാനാണെന്നും അതേസമയം കേരള ഗവർണർ നിയമസഭയെ അടിക്കടി അപമാനിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - lavlin case; doubt that governor is a bridge k muraleedharan mp -kerala news
Next Story