Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈത്തുസ്സകാത്​ സംസ്ഥാന...

ബൈത്തുസ്സകാത്​ സംസ്ഥാന കാമ്പയിന്​ തുടക്കം

text_fields
bookmark_border
Baithuzzakath Kerala
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബൈ​ത്തു​സ്സ​കാ​ത്​ സം​സ്ഥാ​ന​ത​ല കാ​മ്പ​യി​ൻ ബ്രോ​ഷ​ർ പ്ര​കാ​ശ​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്, വി.​കെ. അ​ലി എ​ന്നി​വ​ർ ചേ​ർ​ന്ന്​ നി​ർ​വ​ഹി​ക്കു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ (മലപ്പുറം): സ​മ്പ​ത്തി​െൻറ ശേ​ഖ​ര​ണ​വും വി​നി​മ​യ​വും കൃ​ത്യ​വും ശാ​സ്ത്രീ​യ​വു​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ് രാ​ജ്യ​ത്ത് ദാ​രി​ദ്ര്യ​വും പ​ട്ടി​ണി​യും ഇ​ത്ര​യ​ധി​കം കൂ​ടി​യ​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്. സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്ക് സം​ഘ​ടി​ത സ​കാ​ത്​ വ​ള​ര​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി ര​ണ്ടാ​ഴ്ച നീ​ണ്ട ബൈ​ത്തു​സ്സ​കാ​ത്​ സം​സ്ഥാ​ന​ത​ല കാ​മ്പ​യി​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ലി​ശ​യി​ല്ലാ​ത്ത സാ​മ്പ​ത്തി​ക ക്ര​മ​മാ​ണ് ചൂ​ഷ​ണ ര​ഹി​ത സാ​മ്പ​ത്തി​ക ക്ര​മ​മെ​ന്ന്​ എല്ലാവരും സ​മ്മ​തി​ക്കു​ന്നു​വെ​ന്ന്​ അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ൻ​റ് സ​ലീം മ​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​മ്പ​യി​ൻ ബ്രോ​ഷ​ർ മ​ഞ്ഞ​ളാം​കു​ഴി എം.​എ​ൽ.​എ പ്ര​കാ​ശ​നം ചെയ്​തു.

കേ​ര​ള ബൈ​ത്തു​സ്സ​കാ​ത്​ ചെ​യ​ർ​മാ​ൻ വി.​കെ. അ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബൈ​ത്തു​സ്സ​കാ​ത്​ കേ​ര​ള​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി.​പി. ഹ​ബീ​ബ് റ​ഹ്മാ​ൻ വി​ശ​ദീ​ക​രി​ച്ചു. ഉ​മ​ർ ആ​ല​ത്തൂ​ർ സ്വാ​ഗ​ത​വും കെ.​പി. അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baithuzzakath Kerala
News Summary - Launch of the Bythussakat State Campaign
Next Story