Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിരിയും വരയും ബാക്കി,...

ചിരിയും വരയും ബാക്കി, ബാദുഷ ഓർമകളിൽ

text_fields
bookmark_border
badusha with pinarayi
cancel
camera_alt

മുഖ്യമന്ത്രി പിണറായി വിജയന്​ കാരിക്കേച്ചർ സമ്മാനിക്കുന്ന ഇബ്രാഹിം ബാദുഷ (ഫയൽ ചിത്രം)

കൊച്ചി: പരിചയപ്പെടുന്ന ഏതൊരാൾക്കും നിറഞ്ഞ ചിരിയും ചിരിപ്പിക്കുന്ന ഒരു കാരിക്കേച്ചറും നൽകി എന്നന്നേക്കും മനസ്സിൽ ഇടംപിടിക്കും ഇബ്രാഹിം ബാദുഷ എന്ന കാർട്ടൂൺമാൻ. ഒരു മിനിറ്റുകൊണ്ട്​ ഏതൊരാളും ബാദുഷയുടെ വെള്ളക്കടലാസിൽ കറുത്ത വരകളിൽ ജീവൻ തുടിക്കും ചിത്രമായി മാറും. കോവിഡ്​ ബോധവത്​കരണ കാർട്ടൂണുകൾകൊണ്ട്​ ലോക്​ഡൗൺ നാളുകളിൽപോലും സമൂഹ മാധ്യമങ്ങളിലൂടെ നിറഞ്ഞുനിന്ന അദ്ദേഹത്തി​െൻറ അപ്രതീക്ഷിത വിടവാങ്ങലി​െൻറ ഞെട്ടലിൽനിന്ന്​ മാറിയിട്ടില്ല സുഹൃത്തുക്കളും നാട്ടുകാരും.

പ്ലസ്​ ടു പഠനത്തിനുശേഷം ബാലസാഹിത്യകാരൻ വേണു വാരിയത്തി​െൻറകൂടെ കൂടിയതാണ്​ ബാദുഷയെ വരയുടെ ലോകത്തേക്ക്​ വഴിതെളിച്ചത്​. ആലുവ-പെരുമ്പാവൂർ റൂട്ടിൽ മാറമ്പള്ളിയിൽ വേണു വാരിയത്തി​െൻറ വീടിനടുത്തായിരുന്നു ബാദുഷയുടെ കുടുംബം താമസിച്ചിരുന്നത്​.

''12 വർഷം എന്നോടൊപ്പം ബാദുഷ ജോലിചെയ്​തിരുന്നു. കമ്പ്യൂട്ടർ ഉപയോഗിച്ച്​ ഡി.ടി.പി വർക്ക്​​ ചെയ്​ത്​ പുതിയ ടെക്​നോളജിയിലേക്ക്​ എന്നെ കൊണ്ടുപോയത്​ ബാദുഷയാണ്​. ഡൽഹിയിൽനിന്ന്​ ഇറങ്ങിയിരുന്ന ചമ്പക്​ മാസികക്ക്​ ചിത്രം വരച്ചിരുന്നതിൽനിന്നാണ്​ ആ തുടക്കം''-വേണു വാരിയത്ത്​ ഓർക്കുന്നു.പിന്നീട്​ ചെന്നൈയിൽനിന്ന്​ ഇറങ്ങിയ ട്രിനിറ്റി മിറർ പത്രത്തിനായി 'വരച്ചു പഠിക്കാം' കോളത്തിലേക്ക്​ ആദ്യമായി ബാദുഷ വരച്ചുതുടങ്ങി.

സ്ഥിരോത്സാഹത്തിലൂടെ പുതിയ സാ​ങ്കേതികവിദ്യകൾ പഠിച്ചെടുത്ത്​ അവ ചിത്രകലയിലേക്ക്​ സന്നിവേശിപ്പിച്ചായിരുന്നു പിൽക്കാല വളർച്ച. തമിഴ്​, അറബി, ഇംഗ്ലീഷ്​, മലയാളം അക്ഷരങ്ങളിൽനിന്ന്​ മൃഗങ്ങളുടെ ചിത്രങ്ങൾ വരക്കുന്നത്​ ഏറെ ശ്രദ്ധ നേടി.

2ൽനിന്ന്​ പൂച്ച, 3ൽനിന്ന്​ എലി തുടങ്ങി അക്കങ്ങളിൽനിന്നും അക്ഷരങ്ങളിൽനിന്നും ബാദുഷ സ്വയം ചിത്രകലയുടെ പുതിയ മാനങ്ങൾ കണ്ടെത്തി. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും ചിത്രകലയിലേക്ക്​ ആകർഷിക്കുംവിധം എളുപ്പം വരക്കാവുന്ന വിദ്യകൾ നൂറുകണക്കിന്​ ക്ലാസുകളിലൂടെ പകർന്നുനൽകി.

ആമിർ ഖാൻ, വിജയ്​ ദേവരകൊണ്ടെ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി അനേകം സിനിമതാരങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ രാഷ്​ട്രീയക്കാരും സദാ ചിരിതൂകുന്ന ഈ യുവാവിന്​ മുന്നിൽ കാരിക്കേച്ചറിനായി അനങ്ങാതെ നിന്നു.

നാട്ടിലെ സാധാരണക്കാരും തൊഴിലാളികളും തോട്ടുമുഖം അൽസാജ്​ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുംവരെ ബാദുഷ വരച്ച സ്വന്തം കാരിക്കേച്ചറുകൾ സ്വന്തമാക്കി.

2013ലെ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിൽ എത്തിയ കൊറിയൻ സംവിധായകൻ കിം കി ഡുകി​െൻറ കാരിക്കേച്ചർ ബാദുഷ വരച്ചുനൽകി. ഉടൻ തിരിച്ച്​ ബാദുഷയെയും വരച്ചുനൽകി കിം അമ്പരപ്പിക്കുകയും ചെയ്​തു.

കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ഗൾഫിലും നിരവധി സ്​കൂളുകളിൽ ചിത്രകല ക്ലാസുകൾ അദ്ദേഹം നയിച്ചിട്ടുണ്ട്​. നിരവധി പുസ്​തകങ്ങളിലെ ചിത്രങ്ങൾ ബാദുഷയുടെ വിരൽത്തുമ്പിൽനിന്ന്​ പിറന്നു.

കേരള കാർട്ടൂൺ അക്കാദമി വൈസ്​ ചെയർമാനായിരിക്കെ പുതിയ അനേകം കാർട്ടൂണിസ്​റ്റുകളെ കൂട്ടിയിണക്കി. പ്രളയകാലത്തും കോവിഡുകാലത്തും കാരിക്കേച്ചറുകൾ വരച്ചുനൽകി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ നൽകി.

വരയുടെ ലോകത്തുനിന്ന്​ മടങ്ങിയ ബാദുഷയുടെ കുരുന്നുകളായ മൂന്നുമക്കൾ അറിയുന്നവർക്കെല്ലാം നൊമ്പരമാണ്​. അവർക്കായി എന്തെങ്കിലും പദ്ധതിയൊരുക്കി പ്രിയസുഹൃത്തി​െൻറ ഓർമകൾ നിലനിർത്താൻ ആലോചനയിലാണ്​ ബാദുഷയുടെ അടുപ്പക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ibrahim Badusha
News Summary - Laughter and line left, in Badusha's memories
Next Story