Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തെ സഹായിക്കാൻ ലാത്വിയൻ യുവതിയുടെ സഹോദരിയും; നന്ദിയറിയിച്ച് പിണറായി
text_fieldsbookmark_border
തിരുവനന്തപുരം: പ്രളയത്തെ അതിജീവിക്കാൻ കേരളം നടത്തുന്ന ശ്രമങ്ങളെ പിന്തുണച്ച് ഇലിസ് സർക്കോണ. കേരളം കാണാനെത്തി തലസ്ഥാന ജില്ലയിൽ വെച്ച് കൊല ചെയ്യപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയായ ഇലിസ് കേരളത്തിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രിക്ക് സന്ദേശം അയച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫെയ്സ്ബുക്കിലൂടെ വിവരം പങ്കുവച്ചത്.
ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് ആശംസിച്ച ഇലിസ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക പങ്കുവെച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവെന്നും മുഖ്യമന്ത്രി കുറിച്ചു.
Next Story
