Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ്...

എൽ.ഡി.എഫ് സർക്കാറിനെതിരെ ലത്തീൻ ആർച്ച്​ ബിഷപ്; ‘കുത്തകകൾക്കു വേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നു’

text_fields
bookmark_border
Dr. Thomas J Netto
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ ലത്തീൻ അതിരൂപത ആർച്ച്​ ബിഷപ്​ ഡോ. തോമസ്​​ ജെ. നെറ്റോ. കുത്തകകൾക്കു വേണ്ടി സര്‍ക്കാര്‍ സാധാരണക്കാരെ കുടിയിറക്കുകയാണെന്ന്​ ആർച്ച് ബിഷപ് പറഞ്ഞു. ദുഃഖവെള്ളി ശു​​ശ്രൂഷകൾക്കു ശേഷം വിശ്വാസികൾക്ക് നൽകിയ പ്ര​ത്യേക സ​ന്ദേശത്തിലാണ്​ ആർച്ച് ബിഷപ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

മത്സ്യത്തൊഴിലാളികളടക്കം സാധാരണക്കാർ ഭവനരഹിതരായി ഗോഡൗണുകളിൽ കഴിയുകയാണ്​. കുത്തകകൾക്കു വേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്ന നയങ്ങളുണ്ടാകുന്നു. കുത്തക മുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പരമ്പരാഗത തൊഴിലിനും ഉപജീവനത്തിനും തടസ്സമായി തീരുകയും കുടിയേറ്റത്തിന്​ കാരണമാകുകയുമാണ്​. പുത്തൻ സാമ്പത്തിക നയങ്ങൾ മത്സ്യത്തൊഴിലാളികളെയും ആദിവാസികളെയും ദലിതരെയും കർഷകരെയും ദുരന്ത സാഹചര്യത്തിലേക്ക്​ തള്ളിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീൻ അതിരൂപത നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ മാസങ്ങൾ നീണ്ട സമരം സർക്കാറുമായുള്ള ഏറ്റുമുട്ടലിലാണ് പര്യവസാനിച്ചത്​. സമരഘട്ടത്തിൽ ഭവനരഹിതരായി ഗോഡൗണിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ വിഷയം സഭ പലവട്ടം ഉന്നയിച്ചത്​ പൊതുചർച്ചയായിരുന്നു. സമരം ഒത്തുതീരുന്നതിലേക്കെത്തിയ ഉറപ്പുകൾ ഭാഗികമാ​ണെന്ന്​ സഭാനേതൃത്വം പലവട്ടം ആവർത്തിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDF governmentlatin catholic churchThomas J Netto
News Summary - Latin Archbishop Dr. Thomas J. Netto against LDF government
Next Story