ലതിക സുഭാഷ് കോട്ടയം നഗരസഭയിൽ എൽ.ഡി.എഫ് സ്ഥാനാർഥി
text_fieldsകോട്ടയം: എൻ.സി.പി നേതാവും കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപറേഷൻ ചെയർപേഴ്സനുമായ ലതിക സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കും. 48ാം വാർഡിലാണ് (തിരുനക്കര) എൽ.ഡി.എഫ് സ്ഥാനാർഥിയായി ഇവർ മത്സരിക്കുന്നത്. പാർട്ടി ഈ നിർദേശം മുന്നോട്ടുവെച്ചെന്നും താൻ അത് അംഗീകരിച്ചെന്നും ലതിക ‘മാധ്യമ’ത്തോട് പറഞ്ഞു.
മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷയാണ് ലതിക. മലമ്പുഴയിൽ വി.എസ് അച്യുതാനന്ദനെതിരെ യു.ഡി.എഫ് സ്ഥാനാർഥിയായും ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
പാർട്ടിയിലെ വനിതകൾക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ തലമുണ്ഡനംചെയ്ത് ലതിക പ്രതിഷേധിച്ചത് ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. അതിനുശേഷം കോൺഗ്രസ് വിട്ട ലതിക എൻ.സി.പിയിൽ ചേരുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

