Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​ വിട്ട ലതിക...

കോൺഗ്രസ്​ വിട്ട ലതിക സുഭാഷ്​ എൻ.സി.പിയിൽ

text_fields
bookmark_border
കോൺഗ്രസ്​ വിട്ട ലതിക സുഭാഷ്​ എൻ.സി.പിയിൽ
cancel

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ്​ നിഷേധിക്കപ്പെട്ടതിനെ തുടർന്ന്​ കോൺഗ്രസ്​ വിട്ട മഹിള കോൺഗ്രസ്​ മുൻ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്​ എൻ.സി.പിയിൽ ചേർന്നു. സംസ്ഥാന പ്രസിഡൻറ്​ പി.സി. ചാക്കോയുമായി നടത്തിയ ചർച്ചയെ തുടർന്നാണ്​ തീരുമാനമെന്ന്​ ലതിക വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എൻ.സി.പിയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കും. കോൺഗ്രസിലായിരുന്നപ്പോൾ ഏൽപിച്ച ചുമതലകളെല്ലാം മികച്ച നിലയിൽ നിർവഹിച്ചിരുന്നു. ഗ്രൂപ്​ രാഷ്​ട്രീയത്തി​െൻറ അതിപ്രസരത്തിനിടയിലും മഹിള കോൺഗ്രസ്​ അധ്യക്ഷസ്ഥാനം ഏറെ പ്രതീക്ഷയോടെയാണ്​ ഏറ്റെടുത്തത്​. കോൺഗ്രസിൽ വനിത പ്രാതിനിധ്യത്തിനുവേണ്ടി വാദിക്കാൻ ഈ പദവികൊണ്ട്​ കഴിഞ്ഞു. എന്നാൽ, അതി​െൻറ പേരിൽ നേതാക്കളുടെ കണ്ണിലെ കരടായി. കോൺഗ്രസിൽനിന്ന്​ കൂടുതൽ പേർ എൻ.സി.പിയിലേക്ക്​ വരുമെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCPLatika Subhash
News Summary - Latika Subhash in NCP
Next Story