Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലതിക സുഭാഷ് എൻ.സി.പിയിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: കോൺഗ്രസ് വിട്ട മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എൻ.സി.പിയിൽ ചേരുമെന്ന് സൂചന. പാർട്ടി അധ്യക്ഷൻ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചർച്ച നടത്തി. കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണ് എൻ.സി.പിയെന്ന് ലതിക സുഭാഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും ലതിക സുഭാഷ് വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതിനെ തുടർന്നാണ് ലതിക സുഭാഷ് കോൺഗ്രസ് വിട്ടത്. കെ.പി.സി.സി ആസ്ഥാനവളപ്പിൽ അവർ മുടിമുറിച്ചതും വിവാദമായിരുന്നു.
തുടർന്ന് ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഏകദേശം 7000 വോട്ടുകൾ തെരഞ്ഞെടുപ്പിൽ അവർ നേടുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

