Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഴിഞ്ഞ തവണ ഭൂരിപക്ഷം വെറും രണ്ട് വോട്ട്; ഈനാദിയിൽ വീണ്ടും മജീദുമാരുടെ അങ്കം
text_fieldsbookmark_border
മമ്പാടൻ അബ്ദുൽ മജീദ് (കോൺഗ്രസ്), വാലയിൽ അബ്ദുൽ മജീദ് (സി.പി.എം)
കാളികാവ്: ഗ്രാമപഞ്ചായത്തിലെ ഈനാദി വാർഡിൽ ഇക്കുറിയും പോരാട്ടം കസറും. 2010ലെ അതേ എതിരാളികളായ ഒരേ പേരുകാർ തന്നെയാണ് ഇത്തവണയും മത്സര രംഗത്തുള്ളത്.
കോൺഗ്രസിലെ മമ്പാടൻ അബ്ദുൽ മജീദും സി.പി.എമ്മിലെ വാലയിൽ അബ്ദുൽ മജീദും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ രണ്ട് വോട്ടിന് മമ്പാടൻ മജീദാണ് വിജയിച്ചത്.
അസാധുവോട്ടിനെ ചൊല്ലി ഏറെ തർക്കങ്ങൾ ഉണ്ടായി. ഒടുവിൽ കോടതിയിലുമെത്തിയെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല. ഇക്കുറി അതിലും വാശിയേറിയ തെരഞ്ഞെടുപ്പാണ് നടക്കുകയെന്നുറപ്പായി. സ്ഥാനാർഥികളുടെ ഫ്ലക്സ് സ്ഥാപിക്കുന്നതിനെ ചൊല്ലി ഒരാഴ്ച മുമ്പ് തർക്കമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

