കള്ളാടി മണ്ണിടിച്ചിൽ; ആറാം ദിവസം അവസാനത്തെ ആളുടെ മൃതദേഹവും കിട്ടി
text_fieldsകള്ളാടി/ വയനാട്: കള്ളാടിയിൽ മണ്ണിടിഞ്ഞ് കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും ലഭിച്ചു. ഹിമാചൽ സ്വദേശി ബിക്രം റാണയുടെ മൃതദേഹമാണ് കിട്ടിയത്. അപകടം നടന്ന് ആറാം ദിവസമാണ് മീനാക്ഷി പാലത്തിന് 150 മീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്. മറ്റ് ഏഴു പേരുടെ മൃതദേഹങ്ങൽ നേരത്തെ കണ്ടെത്തിയിരുന്നു. ആകെ എട്ട് പേരാണ് അപകടത്തിൽ മരിച്ചത്.
രണ്ടു ദിവസമായി മഴ കുറഞ്ഞത് തെരച്ചിൽ സഹായകമായി. 300ലധികം വരുന്ന സന്നദ്ധ പ്രവർത്തരും ഫയർഴോസും ഉൾപ്പെടെയുള്ളവർ ചേർന്ന് റാണക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു. തുരങ്കപാത നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിൽ കൺസ്ട്രക്ഷൻ മാനേജരായിരുന്നു റാണ. അഞ്ചര വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വരെയും ധന സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനായി തുക അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

