Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ​ത്രി​ക...

പ​ത്രി​ക പി​ൻ​വ​ലി​ക്കാനുള്ള അവസാന ദിനം; അന്തിമ പോരാട്ടചിത്രം ഇന്ന്

text_fields
bookmark_border
പ​ത്രി​ക പി​ൻ​വ​ലി​ക്കാനുള്ള അവസാന ദിനം; അന്തിമ പോരാട്ടചിത്രം ഇന്ന്
cancel

തി​രു​വ​ന​ന്ത​പു​രം: പ​ത്രി​ക പി​ൻ​വ​ലി​ക്ക​ൽ സ​മ​യ​പ​രി​ധി ക​ഴി​​യു​ന്ന തി​ങ്ക​ളാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പി​െൻറ അ​ന്തി​മ​പോ​രാ​ട്ട​ചി​ത്രം വ്യ​ക്ത​മാ​കും.

ത​ല​ശ്ശേ​രി, ഗു​രു​വാ​യൂ​ർ, ദേ​വി​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ല​വി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യി​ല്ല. പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രെ ന​ൽ​കി​യ കേ​സി​ൽ തി​ങ്ക​ളാ​ഴ്​​ച​ത്തെ കോ​ട​തി​വി​ധി നി​ർ​ണാ​യ​ക​മാ​കും.

പി​ൻ​വ​ലി​ക്ക​ൽ സ​മ​യം അ​വ​സാ​നി​ച്ചാ​ലു​ട​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ചി​ഹ്​​നം അ​നു​വ​ദി​ക്കും. നി​ല​വി​ൽ അം​ഗീ​കൃ​ത രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ൾ മാ​ത്ര​മാ​ണ്​ ചി​ഹ്​​നം ​െവ​ച്ച്​ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. മു​ന്ന​ണി​ക​ളു​ടെ സ്വ​ത​ന്ത്ര​ർ​ക്കും മ​റ്റ്​ സ്വ​ത​ന്ത്ര​ർ​ക്കും തി​ങ്ക​ളാ​ഴ്​​ച ചി​ഹ്​​നം ല​ഭി​ക്കും.

140 മ​ണ്ഡ​ല​ങ്ങ​ളി​​േ​ല​ക്ക്​ ന​ൽ​കി​യ​തി​ൽ 1061 പ​ത്രി​ക​ക​ൾ​ ക​മീ​ഷ​ൻ സാ​ധു​െ​വ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ ഡ​മ്മി സ്ഥാ​നാ​ർ​ഥി​ക​ൾ ഒ​ഴി​വാ​യി. പ​ത്രി​ക ത​ള്ള​ൽ വി​ഷ​യ​ത്തി​ൽ ഹൈ​കോ​ട​തി​വി​ധി കൂ​ടി പ​രി​ഗ​ണി​ച്ചാ​കും ക​മീ​ഷ​ൻ തീ​രു​മാ​നം.

പ​ത്രി​ക ത​ള്ള​ലി​െൻറ പേ​രി​ൽ സം​സ്ഥാ​ന​ത്ത്​ രാ​ഷ്​​ട്രീ​യ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​വു​ക​യാ​ണ്. കോ​ലീ​ബി സ​ഖ്യ​മെ​ന്ന്​ ഇ​ട​തു​മു​ന്ന​ണി ആ​രോ​പി​ക്കു​േ​മ്പാ​ൾ ശു​ദ്ധ അ​സം​ബ​ന്ധ​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ തി​രി​ച്ച​ടി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nomination withdrawalassembly election 2021
News Summary - Last day for withdrawal of nomination; final picture will clear today
Next Story