കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ മോഷണം, കവര്‍ന്നത് 1.95 ലക്ഷം രൂപ
text_fieldsകണ്ണൂർ: അതി സുരക്ഷയിലുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ 1.95 ലക്ഷം രൂപ മോഷണം പോയി. ജയിലിലെ പ്രധാന ഗേറ്റിനു സമീപത്തെ ഓഫിസിൽ നിന്നാണ് 1,95,600 രൂപ കവർന്നത്. പൂട്ടു പൊളിച്ച് അകത്തു കയറിയാണ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന തുക കവർച്ച നടത്തിയത്. ബുധനാഴ്ച രാത്രി നടന്ന സംഭവം പൊലീസിെനയും ജയിൽ അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്.
ജയിൽ വളപ്പിലെ ചപ്പാത്തി കൗണ്ടറിലെ വിറ്റുവരവാണ് മേശയിൽ സൂക്ഷിച്ചിരുന്നത്. ഈ പണം അതത് ദിവസങ്ങളിൽ ജയിലിലെ ഓഫിസിൽ അടക്കുകയാണ് പതിവ്. സംഭവത്തെത്തുടര്‍ന്ന് ടൗണ്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി.
മോഷണത്തില്‍ വളരെ വൈദഗ്ധ്യം നേടിയയാള്‍ക്ക് മാത്രമെ ജയിലില്‍ മോഷണം നടത്താനാകൂവെന്ന നിഗമനത്തിലാണു പൊലീസ്. പത്തു മീറ്റർ അപ്പുറത്താണ് പ്രധാന ഗേറ്റിലെ കാവൽ. തണ്ടർ ബോൾട്ട് ടീം ഉൾപ്പെടെ പൊലീസ് സുരക്ഷ ജയിലിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

