മരണാനന്തര ചടങ്ങിൽ ആൾക്കൂട്ടം; വീട്ടുകാരനെതിരെ കേസ്
text_fieldsകൊടുങ്ങല്ലൂർ: മരണാനന്തര ചടങ്ങിൽ ആളുകൾ കൂടിയതുമായി ബന്ധപ്പെട്ട് വീട്ടുകാരനെതിരെ മതിലകം പൊലീസ് കേസെടുത്തു. പതിയാശ്ശേരി സ്വദേശി ഷാനു എന്ന ഷാനവാസിനെതിരെയാണ് കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസ്.
ഷാനുവിെൻറ മാതാവ് മരിച്ചതിെൻറ ഏഴാംദിന ചടങ്ങിനാണ് ആളുകളെത്തിയത്. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം.
പ്രോട്ടോകോൾ ലംഘനത്തിന് കേസ്
മതിലകം: ബെന്നി ബെഹനാൻ എം.പി ഉദ്ഘാടകനായ മതിലകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വിദ്യാർഥി അനുമോദന, ടി.വി വിതരണ പരിപാടിക്കെതിരെ കേസ്. സി.പി.എം മതിലകം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എം. അൽഫ നൽകിയ പരാതിയിലാണ് സംഘാടകർക്കെതിരെ കേസ്.
എസ്.എസ്.എൽ.സിക്ക് ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് അനുമോദനം, നിർധന വിദ്യാർഥികൾക്ക് ടി.വി, പഠനോപകരണ വിതരണം എന്നിവയാണ് നടന്നത്. കുട്ടികളും രക്ഷിതാക്കളുമായിരുന്നു സദസ്സിൽ കൂടുതലും.
