Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാഷസമരം അവകാശ നിഷേധങ്ങൾക്കെതിരായ ചെറുത്തുനിൽപ് -അഡ്വ. ജെബി മേത്തർ എം.പി

text_fields
bookmark_border
ഭാഷസമരം അവകാശ നിഷേധങ്ങൾക്കെതിരായ ചെറുത്തുനിൽപ് -അഡ്വ. ജെബി മേത്തർ എം.പി
cancel
camera_alt

കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംഘടിപ്പിച്ച ഭാഷ അനുസ്മരണ സമ്മേളനവും മജീദ്-റഹ്മാൻ-കുഞ്ഞിപ്പ അവാർഡ് ദാനവും അഡ്വ. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഭാഷസമരം അവകാശ നിഷേധത്തിനെതിരായ ചെറുത്തുനിൽപായിരുന്നുവെന്ന് അഡ്വ. ജെബി മേത്തർ എം.പി പറഞ്ഞു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഭാഷ അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.

സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. മജീദ്-റഹ്മാൻ-കുഞ്ഞിപ്പ അവാർഡ് എം.എ. ഹംസ മാസ്റ്റർക്ക് അൻവർ സാദത്ത് എം.എൽ.എ നൽകി. ഭാഷ സമരത്തിൽ പങ്കാളികളായ മുൻ സംസ്ഥാന ഭാരവാഹികളായ വി.കെ. അബ്ദുറഹിമാൻ കുട്ടി, കെ.എം. യൂസുഫ്, എം.പി. ബാവ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഷിബു മീരാൻ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സിറാജ് മദനി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം നിസമോൾ ഇസ്മായിൽ, കെ.എം. മുഹമ്മദ് മാസ്റ്റർ, സംസ്ഥാന ഭാരവാഹികളായ ഇ.ഐ. മുജീബ്, അനസ് എം. അഷ്റഫ്, എസ്. നബിൽ, സംഗീത റോബർട്ട്, കെ.എസ്. യാസിർ, ടി. നാദിർഷ, മുഹമ്മദ് ഷാഫി ആലുവ, പി.എ. അബ്ദുൽ നാസർ, പി.എ. ഖമറുദ്ദീൻ സംസാരിച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Language Struggle Resistance Against Rights Denial - Adv. Jebi Mather
Next Story