Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിലെ ബണ്ട്വാളിൽ മണ്ണിടിച്ചിൽ; മൂന്നു മലയാളികൾ മരിച്ചു

text_fields
bookmark_border
landslide
cancel

മംഗളൂരു: കർണാടകയിലെ ബണ്ട്വാളിലുണ്ടായ മണ്ണിടിച്ചിൽ മൂന്നു മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം സ്വദേശി ബാബു (46) എന്നിവരാണ് മരിച്ചത്. ബണ്ട്വാളിലെ പഞ്ചിക്കല്ല് ഗ്രാമത്തിലാണ് അപകടമുണ്ടായത്. അപകടത്തിൽ രക്ഷപ്പെട്ട കണ്ണൂർ സ്വദേശി ജോണിനെ (44) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളത്തിൽ നിന്നുള്ള റബർ ടാപ്പിങ് തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡിന് മുകളിലേക്ക് കുന്നിടിഞ്ഞു വീഴുകയായിരുന്നു. സമീപത്തെ തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന ടാപ്പിങ് തൊഴിലാളികളെ മുക്കുദയിലെ ഹെൻറി കാർലോയുടെ ഷെഡിലാണ് പാർപ്പിച്ചിരുന്നത്.

കുന്നിടിഞ്ഞു വീഴുന്ന ശബ്ദംകേട്ട അഖിൽ എന്ന തൊഴിലാളി മറ്റ് നാല് പേർക്കൊപ്പം ഷെഡിന് പുറത്തേക്ക് ഓടുകയായിരുന്നു. പുറത്ത് കടക്കാൻ സാധിക്കാത്ത തൊഴിലാളികൾ ചെളിയിലും അവശിഷ്ടങ്ങളിലും കുടുങ്ങി. ഷെഡിന് സമീപം നിർത്തിയിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Landslides in Bantwal, Karnataka; Three Malayalis died
Next Story