Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ണിടിച്ചിൽ: വയനാട് ചുരത്തിൽ ഗതാഗത തടസം

text_fields
bookmark_border
മണ്ണിടിച്ചിൽ: വയനാട് ചുരത്തിൽ ഗതാഗത തടസം
cancel

വൈത്തിരി: വയനാട് ചുരത്തിൽ മരവും കല്ലുകളും വീണ് ഗതാഗതം തടസപ്പെട്ടു. എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിലാണ് മരം വീണത്. കല്പറ്റ നിന്നും ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കുന്നതിനിടെ കല്ലും മണ്ണും ഇടിഞ്ഞു വീണ് റോഡ് തടസപ്പെട്ടിരിക്കുകയാണ്. വലിയ തോതിൽ കല്ല് വീഴുന്നത് ബ്ലോക്കിൽപെട്ടു കിടക്കുന്ന വാഹനങ്ങൾക്ക് ഭീഷണിയാണ്. ഫയർഫോഴ്സും പൊലീസും സ്ഥലത്തുണ്ട്.

അതിനിടെ, ദേശീയ പാതയിൽ വൈത്തിരിക്കടുത്ത കച്ചേരിപ്പറയിൽ റോഡരികിൽ വലിയ ഗർത്തം രൂപപ്പെട്ടു. രാത്രി ഒമ്പതരയോടെയാണ്  റോഡിന്‍റെ വശം ഇടിഞ്ഞു ഗർത്തമുണ്ടായത്. ഇതിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. റോഡിന്‍റെ അരികിൽ പൊട്ടലുണ്ട്. വൈത്തിരി പൊലീസ് സ്ഥലത്തു കാവലേർപ്പെടുത്തിയിട്ടുണ്ട്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Landslide in Wayanad Churam; Road Transport Jammed -Kerala News
Next Story