Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും ഇടിഞ്ഞുവീണ്...

വീണ്ടും ഇടിഞ്ഞുവീണ് ദേശീയപാത; സ്കൂൾ ബസ് അടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
വീണ്ടും ഇടിഞ്ഞുവീണ് ദേശീയപാത; സ്കൂൾ ബസ് അടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel
Listen to this Article

കൊ​ട്ടി​യം (കൊ​ല്ലം): ദേ​ശീ​യ​പാ​ത 66ലെ ​നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മ​ൺ​മ​തി​ൽ ഇ​ടി​ഞ്ഞു​താ​ഴ്ന്നു.​ ഇ​തി​ന്റെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​ത്തെ സ​ർ​വി​സ് റോ​ഡ് ത​ക​ർ​ന്നു. കൊ​ല്ല​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ പോ​കു​ന്ന റോ​ഡി​ൽ കൊ​ട്ടി​യ​ത്തി​ന്​ സ​മീ​പം​ മൈ​ല​ക്കാ​ട്​ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 4.15ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ണ്ടു​കീ​റി​യ സ​ർ​വി​സ്​ റോ​ഡി​ൽ സം​ഭ​വ​സ​മ​യം ഉ​ണ്ടാ​യി​രു​ന്ന ഒ​രു സ്കൂ​ൾ ബ​സും മൂ​ന്ന് കാ​റു​ക​ളും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ കു​ടു​ങ്ങി. വാ​ഹ​ന​ങ്ങ​ൾ​ക്ക് തൊ​ട്ടു​മു​ക​ളി​ലാ​യി, മ​ൺ​മ​തി​ലി​ന്‍റെ കോ​ൺ​ക്രീ​റ്റ്​ സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു വീ​ഴാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ർ യാ​ത്രി​ക​രും സ്കൂ​ൾ ബ​സി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളും ഇ​റ​ങ്ങി ഓ​ടി.

അ​ടി​പ്പാ​ത​യോ​ട്​ ചേ​രു​ന്ന സ്ഥ​ല​ത്ത്​ കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ​ക്കു​ള്ളി​ൽ​ നി​റ​ച്ചു​കൊ​ണ്ടി​രു​ന്ന മ​ണ്ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന്​ റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. 200 മീ​റ്റ​റോ​ളം റോ​ഡ് താ​ഴ്ന്നു​പോ​യി​ട്ടു​ണ്ട്. മ​ൺ​മ​തി​ലി​ന്റെ ബ്ലോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ ഭാ​ഗം ഉ​ള്ളി​ലേ​ക്കു​ത​ന്നെ​ മ​റി​ഞ്ഞ​താ​ണ്​ ര​ക്ഷ​യാ​യ​ത്.

ഇ​രു​വ​ശ​ത്താ​യു​ള്ള വ​യ​ലു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ​ചെ​റു​തോ​ടി​ന്​ ക​ട​ന്നു​പോ​കാ​ൻ റോ​ഡി​​ന്​ കു​റു​കെ നി​ർ​മി​ച്ച ക​ലു​ങ്ക്​ ത​ക​ർ​ന്ന് വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കി. ത​ക​ർ​ന്ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ ഏ​തു സ​മ​യ​വും വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. സം​ഭ​വ​മ​റി​ഞ്ഞ് വ​ൻ ജ​നാ​വ​ലി ത​ടി​ച്ചു​കൂ​ടി.

സംഭവത്തിന് വിശദീകരണം നൽകേണ്ടത് ദേശീയപാത അതോറിറ്റി ആണെന്നും അവരിൽ നിന്നും റിപ്പോർട്ട് തേടുമെന്നും സ്ഥലം സന്ദർശിച്ച കലക്ടർ എൻ. ദേവിദാസ് പറഞ്ഞു. ജി.എസ്. ജയലാൽ എം.എൽ.എ, എൻ.കെ. പ്രേമചന്ദ്രൻ എം.പി എന്നിവർ സ്ഥലത്തെത്തി. കലക്ടർ അറിയിച്ചതനുസരിച്ച് ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ സുരക്ഷാ നടപടികളും പാലിച്ചുകൊണ്ടാണ് നിർമാണം നടത്തുന്നതെന്ന്​ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ റീജണൽ ഓഫീസർ ജാൻ പാസ് പ്രതികരിച്ചു. സുരക്ഷ മുൻകരുതലൊന്നും ഇല്ലാതെ നിർമാണം നടത്തുന്നതിനെതിരെ ​പ്രദേശവാസികളും രാഷ്ട്രീയകക്ഷികളും പ്രതിഷേധിച്ചു. ​

സമാനമായ രീതിയിലാണ് മാസങ്ങൾക്ക് മുമ്പ് മലപ്പുറം കൂരിയാടിൽ ദേശീയപാത ഇടിഞ്ഞുവീണിരുന്നത്. കൂരിയാടിന് പിന്നാലെ കണ്ണൂരും കാസർകോടുമെല്ലാം നിരവധി ഇടങ്ങളിൽ നിർമാണം പൂർത്തിയായ ദേശീയപാത തകർന്ന് വീണിരുന്നു. ഇതോടെ വൻ വിവാദമുയർന്നിരുന്നു. തുടർന്ന് എന്താണ് പ്രശ്നമെന്ന് പഠിക്കാൻ നാഷനൽ ഹൈവേ അതോറിറ്റി സമിതിയെ നിയോഗിച്ചു. കേരളത്തിലെ ദേശീയപാതയുടെ (എൻ‌.എച്ച്-66) ഭൂരിഭാഗം പാക്കേജുകളും നിർമിച്ചിരിക്കുന്നത് കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലംഘിച്ചാണെന്നായിരുന്നു സമിതിയുടെ പരിശോധന റിപ്പോർട്ട് കണ്ടെത്തിയത്. ചരിവ് സംരക്ഷണത്തിന് സമഗ്രമായ ജിയോ ടെക്നിക്കൽ അന്വേഷണങ്ങളോ സൈറ്റ്-നിർദിഷ്ട ജിയോളജിക്കൽ മാപ്പിങ്ങോ ഫൗണ്ടേഷൻ എഞ്ചിനീയറിങ് പഠനങ്ങളോ നടന്നിട്ടില്ലെന്ന വിവരം റിപ്പോർട്ടിലൂടെ പുറത്തുവന്നിരുന്നു.

റിപ്പോർട്ട് തേടി മന്ത്രി റിയാസ്

തിരുവനന്തപുരം: കൊല്ലം മൈലക്കാട് ദേശീയപാത നിർമാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോടാണ് അടിയന്തര റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്. ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി റിപ്പോർട്ട് നൽകാനാണ് നിർദേശം.

ദേശീപാത നിര്‍മാണത്തില്‍ വൻ അഴിമതി -കെ.സി. വേണുഗോപാൽ

ആലപ്പുഴ: ദേശീയപാത നിർമാണത്തിൽ വൻ അഴിമതിയാണെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൊല്ലം ചാത്തന്നൂര്‍ മൈലക്കാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ പ്രവര്‍ത്തികളില്‍ ദേശീയപാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥ ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് പുതിയ സംഭവം. നിര്‍മാണത്തില്‍ ഗുണമേന്മയില്ല. അതിനാലാണ്​ പപ്പടം പൊടിയുന്നത് പോലെ റോഡുകള്‍ തകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

റീൽസിട്ട്​ ക്രെഡിറ്റടിക്കുന്നവർ ഉത്തരവാദിത്തവും ഏറ്റെടുക്കണം -സതീശൻ

തിരുവനന്തപുരം: ദേശീയപാത നിർമാണത്തിന്‍റെ ക്രെഡിറ്റ് എടുക്കുന്നവരും റീൽസ് ഇട്ട് ആഘോഷമാക്കുന്നവരും അപകടത്തിന്‍റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. തകർന്നു വീഴാത്ത പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് അധിക്ഷേപിച്ചവരാണ് ഇപ്പോൾ ദേശീയപാത തകർന്ന് വീഴുന്നതിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നത്. സംസ്ഥാനത്ത് ഉടനീളെ ദേശീയപാത തകർന്ന് വീണിട്ടും കേരള സർക്കാരിന് മാത്രം ഒരു പരാതിയുമില്ല. അപകടം ഉണ്ടാകുമ്പോൾ മാത്രം ഇടപെട്ടിട്ട് കാര്യമില്ല. ദേശീയപാതയിലെ അഴിമതി നിർമിതികളാണ് ഓരോ ദിവസവും തകർന്നു വീഴുന്നത്. ദേശീയപാത നിർമാണത്തിന്‍റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideNational Highway
News Summary - Landslide on the national highway at Kollam
Next Story