കുളത്തൂപ്പുഴ:കൊല്ലം,കുളത്തൂപ്പുഴ ശംഖിലി വനത്തിൽ കനത്ത മഴയിൽ ഉരുൾ പൊട്ടി. ഇതിനെത്തുടർന്ന് വെള്ളം ഒഴുകിയെത്തികല്ലടയാറ്റിലെ ചോഴിയക്കോട് ഭാഗത്ത് ജലനിരപ്പ് ഉയർന്നു. ബുധനാഴ്ച 11 മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. മരങ്ങൾ കടപുഴകിയതായും വനപാലകർ അറിയിച്ചു.
ആറ്റിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.