മണ്ണിടിഞ്ഞ് കണ്ണൂർ എക്സ്പ്രസ് ഉൾപ്പെടെ ട്രെയിൻ മുടങ്ങി
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ എടകുമാരി, ഷിരിബാഗിലു സ്റ്റേഷനുകൾക്കിടയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കർണാടകയിലെ സകലേശ്പൂർ -സുബ്രഹ്മണ്യ റോഡ് സെക്ഷനിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കുന്നിൽനിന്നുള്ള പാറകൾ തെന്നിമാറി ചരക്ക് ട്രെയിനുകൾ ഉപയോഗിക്കുന്ന റെയിൽവേ ട്രാക്കിലേക്ക് വീണു. ഇത് ഷെഡ്യൂൾ ചെയ്ത സർവിസുകളുടെ കാലതാമസത്തിനിടയാക്കി.
16511 നമ്പർ കെ.എസ്.ആർ ബംഗളൂരു -കണ്ണൂർ എക്സ്പ്രസ് പുലർച്ച 3.40ന് കടഗരവള്ളിയിൽ എത്തിയെങ്കിലും തടസ്സംകാരണം പുറപ്പെടാൻ മണിക്കൂറുകൾ വൈകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പുലർച്ച 3.10ന് സകലേശ്പൂരിലെത്തിയ ട്രെയിൻ നമ്പർ 16585 എസ്.എം.വി.ടി ബംഗളൂരു -മുർടേശ്വർ എക്സ്പ്രസ്, രാവിലെ 6:26ന് എത്തിയ ട്രെയിൻ നമ്പർ 07377 വിജയപുര -മംഗളൂരു സെൻട്രൽ എക്സ്പ്രസ് സ്പെഷൽ എന്നിവയും വൈകി.
ഗതാഗത തടസ്സം കണക്കിലെടുത്ത് തടസ്സപ്പെട്ട ട്രെയിനുകളിലെ യാത്രക്കാർക്ക് കുടിവെള്ളം, ലഘുഭക്ഷണം, ചായ എന്നിവ റെയിൽവേ അധികൃതർ ഒരുക്കിയിരുന്നു. മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് യാത്രക്കാർ അവരുടെ ട്രെയിനുകളുടെ തത്സമയ അപ്‌ഡേറ്റുകൾ ട്രാക്ക് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ, ട്വിറ്റർ വഴി @RailwaySeva എന്ന അക്കൗണ്ടിൽ ബന്ധപ്പെടുകയോ 139 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കുകയോ ചെയ്യാമെന്ന് ഹുബ്ബള്ളിയിലെ സൗത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ മഞ്ജുനാഥ് കണമാടി പറഞ്ഞു.
റെയിൽ പാളത്തിൽ ഇടിഞ്ഞുവീണ പാറ റെയിൽ പാളത്തിൽ വീണ മണ്ണും പാറയും നീക്കം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

